കൊച്ചി:[www.malabarflash.com] വിവാഹപന്തലില്‍ നിന്ന് കാമുകനൊപ്പം ബൈക്കില്‍ കയറി പോയ ദില്‍ഷാനയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്.
കോടതി നിര്‍ദേശിച്ച ഉപാധികളോടെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. പെണ്‍കുട്ടിയുടെ പഠനം തുടരണമെന്ന വ്യവസ്ഥയും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. പിതാവ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
കഴിഞ്ഞമാസമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ദില്‍ഷ വിവാഹത്തിന് വരന് പന്തലില്‍ എത്താന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ബൈക്കിലെത്തിയ കാമുകനൊപ്പം കയറി പോയത്. ഇരുവരും സഹപാഠികളായിരുന്നു .എന്നാല്‍ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തന്നെ ദില്‍ഷാന വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യം കാട്ടിയിരുന്നു.
ഇതേ തുടര്‍ന്ന് ഒരാഴ്ച വീട്ടില്‍ നിന്നു. അതിന് ശേഷം കേസ് പരിഗണിച്ചപ്പോഴും താലി കെട്ടിയ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യം കാട്ടിയില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെയാണ് ഹൈക്കോടതി മാതാപിതാക്കളോടൊപ്പം പോകാന്‍ അനുവദിച്ചത്.
കഴിഞ്ഞയാഴ്ച ഒരു മണിക്കൂര്‍ രക്ഷിതാക്കള്‍ക്കൊപ്പം കൗണ്‍സിലിങിന് ശേഷം ജഡ്ജിയുടെ മുന്നില്‍ ഹാജരായപ്പോഴാണ് പെണ്‍കുട്ടി തന്റെ തീരുമാനം കോടതിയെ അറിയിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment