Latest News

ഷീബയുടെ മരണം: പുനഃരന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവ്

ബേക്കല്‍: [www.malabarflash.com]പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ബേക്കല്‍ ശാഖയിലെ ഡയലി ഡിപ്പോസിറ്റ് കലക്ടറും ബേക്കല്‍ കുറിച്ചിക്കുന്ന് കോളനിയിലെ കെ.കെ.രാജകൃഷ്ണന്റെ ഭാര്യയുമായ ഷീബയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പുനഃരന്വേഷണം നടത്താന്‍ പി.എന്‍. വിജയകുമാര്‍ ചെയര്‍മാനായ പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംസ്ഥാന കമ്മീഷന്‍ ഉത്തരവിട്ടു.

2014 ജൂണ്‍ 14ന് ബേക്കല്‍ ഓവര്‍ബ്രിഡ്ജിനടുത്താണ് ഷീബയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2008 ജൂണ്‍ ഒന്ന് മുതല്‍ ഈ ബാങ്കിലെ കലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു വരുന്ന യുവതിയുടെ മരണത്തില്‍ ഏറെ ദുരൂഹത ഉയര്‍ന്നിരുന്നു.

മരണശേഷം ഷീബയുടെ മൊബൈല്‍ ഫോണും അവസാനത്തെ ഫോണ്‍ സന്ദേശവും മൊബൈല്‍ ലൊക്കേഷന്‍ ടവര്‍ പരിധിയും പരിശോധിക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ഭര്‍ത്താവ് രാജകൃഷ്ണന്റെ പരാതി. ബ്ലേഡിടപാടിനെ ചൊല്ലി പള്ളിക്കരയിലെ ഇബ്രാഹിം എന്നയാള്‍ ഷീബയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പണത്തിന് പലിശ കൊടുത്ത് മുടിഞ്ഞെന്ന് എഴുതി വെച്ചാണ് യുവതി ജീവനൊടുക്കിയത്. എന്നാല്‍ ബാങ്കുകാരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് ഷീബ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് രാജകൃഷ്ണന്‍ ഉറച്ച് വിശ്വസിക്കുന്നു.

ഇതേത്തുടര്‍ന്നാണ് കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് രാജകൃഷ്ണന്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംസ്ഥാന കമ്മീഷനില്‍ കാസര്‍കോട് ഡിവൈഎസ്പി, പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ബാങ്ക് സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷികളാക്കി കമ്മീഷന്‍ മുമ്പാകെ പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ വാദം കേട്ട കമ്മീഷന്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് ഷീബയുടെ മരണത്തെക്കുറിച്ച് പുനഃരന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.