കാസര്‍കോട്: [www.malabarflash.com] അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഓഫീസര്‍ അന്തരിച്ചു. കാസര്‍കോട് ബാങ്ക് റോഡ് ചെറുവാട്ടില്‍ ഹൗസിലെ നാരായണന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകളും കണ്ണൂര്‍ മൊറാഴ സ്വദേശി പരേതനായ മനോജിന്റെ ഭാര്യയുമായ പത്മിനി (38) യാണ് തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു സ്വകാര്യ ആസ്പത്രിയില്‍ വെച്ച് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ 13 വര്‍ഷത്തോളം സേവനം അനുഷ്ടിച്ച പത്മിനി വനിതാ സെല്ലിലും ജോലി ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് പാറക്കട്ട എ.ആര്‍ ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വെച്ചു. 11 മണിയോടെ പാറക്കട്ട പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. ഏകമകള്‍ മനീഷ കാസര്‍കോട് സെന്‍ട്രല്‍ സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: ദിവാകരന്‍, രാധാകൃഷ്ണന്‍, ഗംഗാധരന്‍, ശോഭന, സുജാത, ഉഷ, ആനന്ദകൃഷ്ണന്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment