കാഞ്ഞങ്ങാട്: [www.malabarflash.com] യുവാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ പരാതിക്കാരന്റെ സഹോദരനെ കാറിടിച്ചുകൊല്ലാന്‍ ശ്രമം. തിങ്കളാഴ്ച വൈകുന്നേരം പരപ്പ ടൗണില്‍വച്ച് പരപ്പയിലെ രാരീരം വീട്ടില്‍ ബാബുവിന്റെ മകന്‍ സതീഷ് ബാബു (21)വിനെയാണ് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മൂലക്കല്‍ സമദിന്റെ മകനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. സതീഷ് ബാബുവിന്റെ സഹോദരന്‍ അനീഷി(23)നെ ഈ മാസം 29ന് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തില്‍ അനസ്, അഷ്‌ഫാഖ്, മുബഷീര്‍ തുടങ്ങി പത്തുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പരാതിക്കാരന്റെ സഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമമുണ്ടായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment