കാഞ്ഞങ്ങാട്: [www.malabarflash.com] പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്ക് കുടുംബസമേതം കാറില്‍ പോവുകയായിരുന്ന ബേത്തൂര്‍പാറ സ്വദേശി മരത്തടി കയറ്റി പിറകോട്ടെടുത്ത ലോറി ഇടിച്ച് മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബേത്തൂര്‍ പാറയിലെ പി. ഗോപാലകൃഷ്ണന്(58) ആണ് മരിച്ചത്. ഭാര്യ ഓമന(50), മക്കളായ ജിതിന്(23), വൈഷ്ണവ്(16), അയല്‍വാസി ഗിരീഷ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ചരമണിക്ക് പടന്നക്കാട് ദേശീയ പാതയിലാണ് അപകടം നടന്നത്. വരദരാജ പൈ ബസ് കണ്ടക്ടറാണ് ഗോപാലകൃഷ്ണന്. കുടുംബസുഹൃത്തിന്റെ സാന്‍ട്രോ കാര്‍ വാങ്ങി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. മരമില്ലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മരത്തടി കയറ്റി റോഡിലേക്ക് എടുക്കുമ്പോള്‍ കാറില്‍ ഇടിക്കുകയായിരുന്നു. മരത്തടിയും ഗ്ലാസും ഗോപാലകൃഷ്ണന്റെ മേല്‍ തുളച്ച് കയറി. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി പരിയാരം ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേത്തൂര്‍ പാറ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ മുന്‍ പി.ടി.എ പ്രസിഡണ്ടാണ് ഗോപാലകൃഷ്ണന്. സി.പി.എം ബേത്തൂര്‍പാറ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മകന് ജിനേഷ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment