ഒരു മാസം മുൻപ് യുഎഇയിലെത്തിയ പ്രതി ഒരു ഇലക്ട്രിക്കൽ വിതരണ കടയിൽ ജോലി ചെയ്യുന്നയാളാണ്. നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ചെങ്കിലും അതിന് സാധിക്കാത്തതിനാൽ സ്വയം കണ്ടെത്തിയ വഴിയാണ് ഇൗ കുറ്റകൃത്യമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പലപ്പോഴും തങ്ങളുടെ നിയന്ത്രണത്തിനതീതനായിരുന്നുവെന്നും ഇയാളുടെ സ്പോൺസർ പൊലീസിനോട് പറഞ്ഞു.
പ്രതി ചില്ലുകൾ തകർക്കുന്നത് കണ്ട കാർ കഴുകുന്നവരാണ് പൊലീസിൽ വിവരമറിയിച്ചത്. വാഹനങ്ങളുടെ അരികിലെ ചില്ലുകളാണ് പ്രധാനമായും തകർത്തത്. അജ്മാൻ പൊലീസ് ജീവനക്കാരുടേതടക്കം രണ്ട് നിസാൻ പട്രോൾ, രണ്ട് ലക്സ്സ്, ഒരു കിയ, ഒരു ഷെവർലെ കമാറൊ എന്നിവയാണ് തകർത്ത കാറുകൾ. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ ഹാജരാക്കി. ഇയാളുടെ മാനസിക നില ഡോക്ടർമാർ പരിശോധിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment