Latest News

ബഹ്‌റൈനില്‍ മലയാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നു മലയാളി യുവാക്കള്‍ അറസ്റ്റില്‍

മനാമ:[www.malabarflash.com] ബഹ്‌റൈനില്‍ ശുചീകരണത്തൊഴിലാളിയായ മലയാല്‍യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നു മലയാളി യുവാക്കള്‍ അറസ്റ്റില്‍. പ്രശസ്ത മാളിലെ സിനിമാ തിയേറ്റിലെ ശുചീകരണത്തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത മലപ്പുറം, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണു പോലീസ് അറസ്റ്റ്‌ചെയ്തത്. ഇവരില്‍നിന്നു പലവട്ടം പീഡനശ്രമം ഉണ്ടായതായി യുവതി പോലീസില്‍ മൊഴി നല്‍കി.

ഹിദ്ദിലെ ക്ലീനിംഗ് കമ്പനിയിലാണ് പെണ്‍കുട്ടിക്കു നേരേ അതിക്രമമുണ്ടായത്. ജോലിക്കിടിയെ യുവാക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. മറ്റു രണ്ടുപേരും പിന്നീട് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. യുവതി നാട്ടില്‍ ബന്ധുക്കളെ വിളിച്ചു പറഞ്ഞു. ബന്ധുക്കളാണ് ബഹ്‌റൈനിലെ സാമൂഹിക സംഘടനയുടെ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. 

ഇവര്‍ യുവതിയുടെ പരാതി എംബസിയില്‍ എത്തിക്കുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു.
പരാതി രേഖപ്പെടുത്തി നിമിഷങ്ങള്‍ക്കകം പോലീസ് മാളിലെത്തി മൂന്നു യുവാക്കളെയും അറസ്റ്റ് ചെയ്തു. മുമ്പും പലവട്ടം ഇവരില്‍നിന്ന് ഉപദ്രവം നേരിട്ടതായി യുവതി പോലീസിനോടു പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതിയുടെ നാട്ടിലെ പോലീസ് സ്‌റ്റേഷനിലും പരാതിയുണ്ട്. 

പെണ്‍കുട്ടി ഇപ്പോള്‍ ബഹ്‌റൈന്‍ എല്‍എംആര്‍എയുടെ അഭയകേന്ദ്രത്തിലാണ്.
ഈ ശുചീകരണ കമ്പനിയില്‍ ഇരുപതോളം യുവതികള്‍ ജോലിചെയ്യുന്നുണ്ട്. ഇവരിലേറെയും മലയാളികളാണ്. പല സ്ത്രീകള്‍ക്കു അറസ്റ്റിലായ യുവാക്കളില്‍നിന്നു ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീ ജീവനക്കാരെയും പുരുഷ ജീവനക്കാരെയും ഒരേ കെട്ടിടത്തിലാണു താമസിപ്പിച്ചിരിക്കുന്നത്. ഇവിടെവച്ചും യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.