ഉദുമ[www.malabarflash.com]: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ ഉപതെരെഞ്ഞെടുപ്പിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിക്കെ കള്ള പരാതികള്‍ നല്‍കി വോട്ടുകള്‍ തള്ളിക്കാന്‍ ശ്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളണമെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി കാപ്പില്‍ കെ.ബി എം.ഷെരീഫ് ആവശ്യപ്പെട്ടു.
സ്ഥിരതാമസം ഉള്ളവരും ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയ ഇരുന്നൂറില്‍പരം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് സി.പി.എം വ്യാജ പരാതി നല്‍കിയത്. വോട്ടര്‍മാര്‍ നോട്ടീസ് കൈപറ്റി പഞ്ചായത്തില്‍ ഹാജരായപ്പോഴാണ് വ്യാജ പരാതി ബോധ്യമായത്.
പരാതി ഉന്നയിച്ചവര്‍ ഹാജരായിരുന്നില്ല. യു ഡി എഫ് വോട്ടര്‍മാരുടെ പേരുകളാണ് ഒഴിവാക്കാന്‍ ശ്രമിച്ചത്. സി.പി.എം പ്രദേശിക നേത്രത്തിന്റെ അറിവോടു കൂടിയാണ് പരാതി നല്‍കിയിട്ടുള്ളത്.
ഉദുമ ഗ്രമപഞ്ചായത്ത് നഷ്ടപ്പെട്ടതിന്റെ ദു:ഖം മറക്കാന്‍, ഉദുമ ഡിവിഷന്‍ പിടിച്ച് ജില്ലാ പഞ്ചായത്ത് ഭരണം നേടാമെന്ന വ്യാമോഹം വേണ്ടന്നും ഷെരീഫ് പ്രസ്താവനയില്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment