Latest News

തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട: സ്വകാര്യ ബസ്സില്‍ നിന്നും 12 ലക്ഷം രൂപ പിടികൂടി


തലശ്ശേരി: [www.malabarflash.com]തലശ്ശേരിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 12 ലക്ഷം രൂപ കണ്ടെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് സ്വകാര്യബസില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്.
കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ഗീതാ ബസില്‍ നിന്നാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ അടങ്ങിയ ബണ്ടില്‍ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരെയും ബസ് ജീവനക്കാരെയും ചോദ്യം ചെയ്‌തെങ്കിലും പണത്തിന്റെ ഉടമയെ കണ്ടെത്താനായില്ല. നോട്ട് കെട്ട് കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം പരിശോധനയ്ക്ക് ശേഷം ന്യൂ മാഹി പൊലീസിന് കൈമാറി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.