കോഴിക്കോട്:[www.malabarflash.com] തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതോടെ നാദാപുരം മേഖലയില്‍ ഭീതി പടരുന്നു. വിധി അനുകൂലമായെങ്കിലും അതില്‍ ഒട്ടും സന്തോഷിക്കാന്‍ കഴിയാതെ ഭയപ്പാടിലാണ് പ്രദേശത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍.
വിധി വന്നതോടുകൂടി സിപിഐ(എം) പ്രവര്‍ത്തകര്‍ക്കുള്ളില്‍ പൊട്ടിയൊലിച്ച രോഷത്തെ അടക്കിനിര്‍ത്താന്‍ പാടുപെടുകയാണ് പാര്‍ട്ടി നേതൃത്വം. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരമേറിയ ഈ സമയത്ത് അതിന്റെ ശോഭ കെടുത്തുവിധമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും, ഇനിയുള്ള ഉയര്‍ന്ന കോടതികളില്‍ തങ്ങള്‍ക്ക് നീതി കിട്ടുമെന്നുമാണ് നേതാക്കള്‍ പ്രവര്‍ത്തകരോട് പറയുന്നത്.
അതിനിടെ യു.ഡി.എഫ് സര്‍ക്കാറിന്റെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് കേസില്‍ തിരിച്ചടിയായതെന്നും വിലയിരുത്തലുണ്ട്. തുടക്കം മുതലേ ഈ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുസ്ലീ ലീഗിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന ആരോപണം സിപിഐ(എം) നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു.
ലീഗ് നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് കേസില്‍ പ്രതികളെ ചേര്‍ത്തതെന്നായിരുന്നു ഇടതു നേതാക്കളുട ആക്ഷേപം. ഒരു വര്‍ഷംമുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട്ട് വന്നപ്പോള്‍ കേസിലെ പ്രതികള്‍ അദ്ദേഹവുമായി ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. നിര്‍ണ്ണായകമായ തെളിവുകളും സാക്ഷിമൊഴികളും അവഗണിച്ചുകൊണ്ടായിരുന്നു കുറ്റപത്രം വരെ കോടതിയില്‍ എത്തിയത്. പല കാര്യങ്ങള്‍ക്കും പരസ്പര ബന്ധമില്ലായെ, പ്രഥമ ദൃഷ്ടാതന്നെ വൈരുദ്ധ്യങ്ങള്‍ പ്രകടമായ വിധത്തിലാണ് കുറ്റപത്രമെന്ന് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ഈ കേസിനായി മുസ്ലീലീഗിന്റെ നേതൃത്വത്തില്‍ വന്‍ പരിവാണ് ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍ നടന്നത്. ഏകദേശം രണ്ടരക്കോടിയോളം രൂപ കേസിനായി പിരിച്ചെടുത്തുവെന്ന് പറയപ്പെടുന്നത്. ഇതില്‍ നല്ലൊരു പങ്ക് പോലീസിനെ ഉന്നതര്‍ക്ക് കൊടുത്ത് തട്ടിക്കൂട്ട് കുറ്റപത്രം ഉണ്ടാക്കുകയായിരുന്നെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്. പോലീസിന്റെ തുടര്‍ച്ചയായ അനാസ്ഥയാണ് ഈ മേഖലയില്‍ അക്രമി സംഘത്തിന് വളംവച്ചുതും.
മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പലപ്പോഴും സാമുദായിക കലാപമായി മാറുന്ന മുന്‍കാല അനുഭവമാണ് പ്രദേശവാസികളില്‍ ഭീതി ഉയര്‍ത്തുന്നത്. ഷിബിന്‍ വധക്കേസിനെ തുടര്‍ന്ന് സമാനതകളില്ലാത്ത അക്രമമാണ് നാദാപുരം തൂണേരിയില്‍ അരങ്ങറേിയത്. നൂറോളം വീടുകള്‍ രാക്കുരാമാനം ആക്രമിക്കപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും മോഷണവും വ്യാപകമായി. സര്‍ട്ടിഫിക്കേറ്റുകളും കളിപ്പാട്ടങ്ങളും വരെ ചാമ്പലായി. എതാണ്ട് 500 പവന്‍ സ്വര്‍ണം മോഷണംപോയെന്നാണ് അനൗദ്യോഗിക വിവരം. മൊത്തം മുപ്പത് കോടിയോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായതെന്നാണ് വിവരം.
ഷിബിന്‍ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ നേരിട്ട് വര്‍ഗീയ ലഹളയിലേക്ക് വഴിമാറുകയായിരുന്നു. ഒരു വിഭാഗത്തിന്റെ പേരുള്ളവരുടെയെല്ലാം വീടുകള്‍ തൂണേരിയില്‍ ആക്രമിക്കപ്പെട്ടു. സിപിഐ(എം) അനുഭാവികളും, ഒരുപാര്‍ട്ടിയിലും ഇല്ലാത്ത നിഷ്പക്ഷരും ഇതില്‍ ഉള്‍പ്പെടും. പാര്‍ട്ടിയുടെ മുതിര്‍ന്ന ജില്ലാ കമ്മറ്റിയംഗംതന്നെ അക്കാലത്ത് പറഞ്ഞത് കാര്യങ്ങള്‍ എല്ലാം കൈവിട്ടുപോയി എന്നാണ്. കൊള്ളയും കൊള്ളിവെപ്പുമായി സാമൂഹിക വിരുദ്ധര്‍ അത് നന്നായി മുതലെടുത്ത്. അക്രമം തടയണമെന്ന് സിപിഐ(എം) സംസ്ഥാന നേതൃത്വം അടിയന്തിരമായി നിര്‍ദ്ദേശിച്ചങ്കെിലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം തടയാന്‍ ആര്‍ക്കുമായില്ല.
ഷിബിന്‍ വധക്കേസ് വിധിയെ തുടര്‍ന്നും അതുപോലൊരു സാഹചര്യം ഉണ്ടാവാതിരക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐ(എം) നേതൃത്വം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഏതുനിമിഷവും സിപിഎമ്മിന്റ ഭാഗത്തുനിന്ന് തിരച്ചടിയുണ്ടാവുമെന്ന് കരുതി നാദാപുരം മേഖലയില്‍നിന്ന് പല കുടുംബങ്ങളും മാറി താമസിക്കുകയാണ്. ഭരണം മാറിയതോടെ തങ്ങള്‍ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ലീഗ് പ്രവര്‍ത്തകര്‍. കേസിലെ മുഖ്യപ്രതികളായ തെയ്യമ്പാട്ടില്‍ ഇസ്മായിലെ ബന്ധുക്കളാണ് ഏറ്റവും ഭീതിയില്‍ കഴിയുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയില്‍ പോലീസും കനത്ത ജാഗ്രതയിലാണ്. വിധി മുന്നില്‍ക്കണ്ട് ഈ മേഖലയില്‍ നേരത്തെ തന്നെ നിരോധനാജ്ഞ നിലവിലുണ്ട്.
വിധി വന്നതോടുകൂടി സിപിഐ(എം) പ്രവര്‍ത്തകര്‍ക്കുള്ളില്‍ പൊട്ടിയൊലിച്ച രോഷത്തെ അടക്കിനിര്‍ത്താന്‍ പാടുപെടുകയാണ് പാര്‍ട്ടി നേതൃത്വം. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരമേറിയ ഈ സമയത്ത് അതിന്റെ ശോഭ കെടുത്തുവിധമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും, ഇനിയുള്ള ഉയര്‍ന്ന കോടതികളില്‍ തങ്ങള്‍ക്ക് നീതി കിട്ടുമെന്നുമാണ് നേതാക്കള്‍ പ്രവര്‍ത്തകരോട് പറയുന്നത്.
അതിനിടെ യു.ഡി.എഫ് സര്‍ക്കാറിന്റെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് കേസില്‍ തിരിച്ചടിയായതെന്നും വിലയിരുത്തലുണ്ട്. തുടക്കം മുതലേ ഈ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുസ്ലീ ലീഗിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന ആരോപണം സിപിഐ(എം) നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു.
ലീഗ് നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് കേസില്‍ പ്രതികളെ ചേര്‍ത്തതെന്നായിരുന്നു ഇടതു നേതാക്കളുട ആക്ഷേപം. ഒരു വര്‍ഷംമുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട്ട് വന്നപ്പോള്‍ കേസിലെ പ്രതികള്‍ അദ്ദേഹവുമായി ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. നിര്‍ണ്ണായകമായ തെളിവുകളും സാക്ഷിമൊഴികളും അവഗണിച്ചുകൊണ്ടായിരുന്നു കുറ്റപത്രം വരെ കോടതിയില്‍ എത്തിയത്. പല കാര്യങ്ങള്‍ക്കും പരസ്പര ബന്ധമില്ലായെ, പ്രഥമ ദൃഷ്ടാതന്നെ വൈരുദ്ധ്യങ്ങള്‍ പ്രകടമായ വിധത്തിലാണ് കുറ്റപത്രമെന്ന് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ഈ കേസിനായി മുസ്ലീലീഗിന്റെ നേതൃത്വത്തില്‍ വന്‍ പരിവാണ് ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍ നടന്നത്. ഏകദേശം രണ്ടരക്കോടിയോളം രൂപ കേസിനായി പിരിച്ചെടുത്തുവെന്ന് പറയപ്പെടുന്നത്. ഇതില്‍ നല്ലൊരു പങ്ക് പോലീസിനെ ഉന്നതര്‍ക്ക് കൊടുത്ത് തട്ടിക്കൂട്ട് കുറ്റപത്രം ഉണ്ടാക്കുകയായിരുന്നെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്. പോലീസിന്റെ തുടര്‍ച്ചയായ അനാസ്ഥയാണ് ഈ മേഖലയില്‍ അക്രമി സംഘത്തിന് വളംവച്ചുതും.
ലീഗിന്റെ നേതൃത്വത്തില്‍ ഇവിടെ നടത്തുന്ന ആക്രമണങ്ങളില്‍ കേസ് എടുക്കാന്‍ പോലും പോലീസ് കൂട്ടാക്കാറില്ലെന്ന് സിപിഎം പറയുന്നത്. പലതവണ തെയ്യമ്പാട്ടില്‍ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി പ്രവര്‍ത്തകര്‍ നേരിട്ട് കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഷിബിന്‍ വധക്കേസിനെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതികള്‍, ജീവന്‍ അപകടത്തിലാവും എന്ന് കണ്ടതോടെയാണ് പോലീസിന് കീഴടങ്ങുന്നതും.
മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പലപ്പോഴും സാമുദായിക കലാപമായി മാറുന്ന മുന്‍കാല അനുഭവമാണ് പ്രദേശവാസികളില്‍ ഭീതി ഉയര്‍ത്തുന്നത്. ഷിബിന്‍ വധക്കേസിനെ തുടര്‍ന്ന് സമാനതകളില്ലാത്ത അക്രമമാണ് നാദാപുരം തൂണേരിയില്‍ അരങ്ങറേിയത്. നൂറോളം വീടുകള്‍ രാക്കുരാമാനം ആക്രമിക്കപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും മോഷണവും വ്യാപകമായി. സര്‍ട്ടിഫിക്കേറ്റുകളും കളിപ്പാട്ടങ്ങളും വരെ ചാമ്പലായി. എതാണ്ട് 500 പവന്‍ സ്വര്‍ണം മോഷണംപോയെന്നാണ് അനൗദ്യോഗിക വിവരം. മൊത്തം മുപ്പത് കോടിയോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായതെന്നാണ് വിവരം.
ഷിബിന്‍ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ നേരിട്ട് വര്‍ഗീയ ലഹളയിലേക്ക് വഴിമാറുകയായിരുന്നു. ഒരു വിഭാഗത്തിന്റെ പേരുള്ളവരുടെയെല്ലാം വീടുകള്‍ തൂണേരിയില്‍ ആക്രമിക്കപ്പെട്ടു. സിപിഐ(എം) അനുഭാവികളും, ഒരുപാര്‍ട്ടിയിലും ഇല്ലാത്ത നിഷ്പക്ഷരും ഇതില്‍ ഉള്‍പ്പെടും. പാര്‍ട്ടിയുടെ മുതിര്‍ന്ന ജില്ലാ കമ്മറ്റിയംഗംതന്നെ അക്കാലത്ത് പറഞ്ഞത് കാര്യങ്ങള്‍ എല്ലാം കൈവിട്ടുപോയി എന്നാണ്. കൊള്ളയും കൊള്ളിവെപ്പുമായി സാമൂഹിക വിരുദ്ധര്‍ അത് നന്നായി മുതലെടുത്ത്. അക്രമം തടയണമെന്ന് സിപിഐ(എം) സംസ്ഥാന നേതൃത്വം അടിയന്തിരമായി നിര്‍ദ്ദേശിച്ചങ്കെിലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം തടയാന്‍ ആര്‍ക്കുമായില്ല.
ഷിബിന്‍ വധക്കേസ് വിധിയെ തുടര്‍ന്നും അതുപോലൊരു സാഹചര്യം ഉണ്ടാവാതിരക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐ(എം) നേതൃത്വം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment