ഉദുമ[www.malabarflash.com]: പാക്യാരയില്‍ വീടിന് നേരെ അക്രമം. പാക്യാര ജുമാമസ്ജിദ് ക്വാട്ടേഴ്‌സിന് സമീപത്തെ നഫീസയുടെ വീടിന് നേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ അക്രമമുണ്ടായത്. വീടിന്റെ ഗേറ്റിലൂടെ അകത്ത് കടന്ന അക്രമികള്‍ വരാന്തയിലെ ഫൈബര്‍ കസേരകള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം മുന്‍ വശത്തെ ജനല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
അക്രമത്തില്‍ തകര്‍ന്ന ജനല്‍ ഗ്ലാസ് കൊണ്ട് വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന നഫീസയുടെ മക്കളായ റംസീന, ഫാത്തിമത്ത് നസീറ, റംസീനയുടെ മകള്‍ ഹിബ എന്നിവര്‍ക്ക് പരിക്കേറ്റു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment