Latest News

ശിവസേന വനിതാ നേതാവ്‌ പെണ്‍വാണിഭ കേസില്‍അറസ്റ്റില്‍


മുംബൈ: [www.malabarflash.com] പെണ്‍വാണിഭക്കേസില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍. ഉല്ലാസ്‌നഗര്‍ സ്വദേശിനി ശോഭാ ഗാല്‍മധു(40)വാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് അറസ്റ്റിലായത്. ദുര്‍ഗാപാലസ് ലോഡ്ജില്‍വെച്ച് ഇടപാടുകാരനുമായാണ് ഇവരെ പോലീസ് പിടികൂടിയത്.രണ്ട് വര്‍ഷമായി ഇവര്‍ കല്യാണ്‍, ബാദല്‍പുര്‍, അംബര്‍നാഥ് എന്നിവിടങ്ങളില്‍ പെണ്‍വാണിഭം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.ലോഡ്ജ് മാനേജര്‍ സുരേഷ് ഷെട്ടി, ഡ്രൈവര്‍ വിനോദ് യാദവ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികളും ഇവരോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഇടപാട്കാരനില്‍ നിന്നും പണംവാങ്ങി ലോഡ്ജ് ഉടമയ്ക്കും പെണ്‍കുട്ടികള്‍ക്കും വീതംവയ്ക്കുമ്പോഴാണ് പോലീസ് ശോഭയെ അറസ്റ്റ് ചെയ്തത്.
ശിവസേനയുടെ ഉല്ലാസ് നഗറിലെ വനിതാ വിഭാഗം നേതാവായ ശോഭ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് ഇടപാടുകാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.