Latest News

കാസര്‍കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികള്‍

കാസര്‍കോട്:[www.malabarflash.com] മുസ്‌ലിം യൂത്ത്  ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി അഷ്‌റഫ് എടനീരിനെയും ജനറല്‍ സെക്രട്ടറിയായി ടി.ഡി കബീര്‍ തെക്കിലിനെയും ട്രഷററായി യൂസുഫ് ഉളുവാറിനെയും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ല, ടി.എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ കൊവ്വല്‍ പള്ളി (വൈസ്. പ്രസി) എം.എ നജീബ്, സെഡ്.എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിഷാം പട്ടേല്‍ (സെക്ര).
കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി താഹിര്‍ റിട്ടേണിംഗ് ഓഫീസര്‍റായിരുന്നു. 

പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ കമ്മിറ്റിയായിരുന്നു കാസര്‍കോട്ടേത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്ന ജില്ലാ സമ്മേളനത്തിന് ശേഷമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. എ.കെ.എം അഷ്‌റഫ്, കെ.ബി.എം ഷരീഫ്, സയ്യിദ് ഹാദി തങ്ങള്‍, സി.എല്‍ റഷീദ് ഹാജി, അസ്്‌ലം പടന്ന, എ.പി ഉമ്മര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല പ്രസംഗിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.