Latest News

ബേക്കലിനും കോട്ടിക്കുളത്തിനുമിടയില്‍ ട്രെയിനുകള്‍ക്കു നേരെ കല്ലേറ്: ആര്‍പിഎഫ് അന്വേഷണം ഊര്‍ജിതമാക്കി

ഉദുമ:[www.malabarflash.com] ട്രെയിനുകള്‍ക്കുനേരെയുണ്ടായ കല്ലേറു സംബന്ധിച്ച അന്വേഷണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകുന്നേരം മലബാര്‍ എക്‌സപ്രസിനു ഗരീബ്‌രഥിനും നേരെയാണ് ബേക്കലിനും കോട്ടിക്കുളത്തിനുമിടയില്‍ കല്ലേറുണ്ടായത്.

കല്ലേറില്‍ എന്‍ജിന്‍ കാബിനുകളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഇതിനു മുമ്പും നിരവധിത്തവണ ഈ പ്രദേശത്തു നിന്നും ട്രെയിനുകള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ഒരുമാസം മുമ്പ് കുട്ടികള്‍ കല്ലെറിഞ്ഞെന്നായിരുന്നു ലോക്കോ പൈലറ്റ് റിപ്പോര്‍ട്ട് നില്‍കിയത്.

കഴിഞ്ഞദിവസമുണ്ടായ കല്ലേറില്‍ ആളെ തിരിച്ചറിഞ്ഞില്ല. മുതിര്‍ന്നവര്‍ കുട്ടികളെകൊണ്ട് കൃത്യം ചെയ്യിക്കുന്നതാണോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന ഈ അതിക്രമം അതീവ ഗൗരവത്തോടെയാണ് റെയില്‍വേ കാണുന്നത്.

അക്രമങ്ങള്‍ തടയാന്‍ അതാത് തദ്ദേശ സ്വയം ഭരണ വകുപ്പ് ഭരണാധികാരികളുമായി സഹകരിച്ച് ബോധവത്ക്കരണം നടത്താനും റെയില്‍ വകുപ്പ് പരിപാടികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്. 

അതിക്രമം നടക്കുന്ന കേന്ദ്രങ്ങളില്‍ നീരീക്ഷണ വിധേയമാക്കാനുള്ള നീക്കമാണ് റെയില്‍വേ പോലീസ് അധികൃതരുടെ തീരുമാനം. ഇതിനായി ഹൈടക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കാനും ആലോചിക്കുന്നുണ്ട്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.