Latest News

വിവാഹ പാര്‍ട്ടിക്കിടെ പെണ്‍കുട്ടിയുടെ മാല മോഷ്ടിക്കുന്ന യുവാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങി

ഷൊര്‍ണൂര്‍:[www.malabarflash.com] വിവാഹ പാര്‍ട്ടിക്കിടെ പെണ്‍കുട്ടിയുടെ മാല മോഷ്ടിച്ച് യുവാവ് കടന്നു. ദൃശ്യം കല്യാണ മണ്ഡപത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഷൊര്‍ണൂര്‍ കൊളപ്പുള്ളിയിലെ ബ്ലൂഡയമണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ പാര്‍ട്ടിക്കിടെയാണ് മോഷണം.

ചെറുതുരുത്തി സ്വദേശി മൊയ്തീന്‍- ഖദീജ ദമ്പതികളുടെ മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മണ്ണാര്‍ക്കാട് സ്വദേശിയുടെ മകളുടെ മാലയാണ് മോഷണം പോയത്. ഞായറാഴ്ച ഉച്ചയ്ക്ക രണ്ടു മണിയോടെയാണ് സംഭവം.

എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിനിടെ മോഷ്ടാവ് പെണ്‍കുട്ടിയെ അനുനയത്തിൽ കൂട്ടിക്കൊണ്ടു പോയി മാല ഊരി എടുക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന കുട്ടിയെ പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യമാണ് സി.സി.ടി.വിയില്‍ ഉള്ളത്.

ഒരു പവനോളം വരുന്ന മാലയാണ് മോഷണം പോയത്. സംഭവത്തില്‍ ഷൊര്‍ണൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.