Latest News

ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു


കാഞ്ഞങ്ങാട്: [www.malabarflash.com]വിദ്വേഷപ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കാസര്‍കോട് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ശുക്കൂര്‍ നല്‍കിയ പരാതിയിലാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരമാണ് കേസ്. രണ്ടാഴ്ച മുമ്പാണ് ശുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പനുസരിച്ചാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിട്ടുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശശികല നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ യൂട്യൂബ് ലിങ്കുകളും സിഡികളും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. തെളിവുകള്‍ പരിശോധിച്ച ശേഷം നിയമോപദേശം തേടിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.