കൊഴഞ്ചേരി: [www.malabarflash.com] അധ്യപികയുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കോഴഞ്ചേരിയിലെ മാര്‍ത്തോമ എച്ച് എസ് എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അദിത്യയ്ക്കാണ് മര്‍ദ്ദനമേറ്റത്. ക്ലാസില്‍ ശബ്ദം ഉണ്ടാക്കിയെന്ന പേരിലാണ് ആദിത്യയെ മര്‍ദിച്ചതെന്നാണ് പരാതി.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. കുട്ടിയിപ്പോള്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും കൈകള്‍ക്കുമാണ് പ്രധാനമായും മര്‍ദനമേറ്റത്. ആദ്യം കൊഴഞ്ചേരിയിലെ ജില്ലാ ആസ്പത്രിയിലാണ് ചികിത്സ തേടിയത്.
പിന്നീട് വീട്ടില്‍ എത്തിയെങ്കിലും വേദന കൂടിയതുമൂലം വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതികരിക്കുവാന്‍ സ്കൂള്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment