കോട്ടയം:[www.malabarflash.com]കുട്ടിയുടെ ചികിത്സക്കെത്തിയ യുവതി ആശുപത്രിമുറിയില്‍ കാമുകനൊപ്പം താമസം തുടങ്ങി. കുട്ടിയുടെ വിവരം തിരക്കാന്‍ ആശുപത്രിയിലെത്തിയ ഭര്‍ത്താവിനെ കണ്ട് യുവതി കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോയി.
കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ ആശുപത്രിയിലായിരുന്നു സംഭവം. മണിമല സ്വദേശിനിയായ യുവതിയാണ് ആറുവയസായ കുട്ടിയുമായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. യുവതിക്ക് കൂട്ടായി ആലപ്പുഴ സ്വദേശിയായ കാമുകനുമെത്തി. കുട്ടിയുടെ ചികിത്സക്കായി ഇരുവരും ആശുപത്രിയില്‍ താമസം തുടങ്ങി.
പിറ്റേന്ന് ഭര്‍ത്താവ് എത്തിയപ്പോള്‍ കണ്ടത് ആശുപത്രിമുറിക്കുള്ളില്‍ കാമുകനൊപ്പമിരിക്കുന്ന ഭാര്യയെ. കണ്ടയുടന്‍ ചാടിയെഴുന്നേറ്റ യുവതി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചുനിര്‍ത്തി. ഈ സമയം കാമുകന്‍ രക്ഷപ്പെട്ടു. പിന്നാലെ യുവതിയും മുറിയില്‍നിന്ന് ഓടിപ്പോയി. ചികിത്സയിലിരുന്ന കുട്ടിയെ അച്ഛന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

No comments:
Post a Comment