Latest News

ആദര്‍ശ ഭദ്രതയെ തകര്‍ക്കാന്‍ രാഷ്ട്രീയ ഉപജാപങ്ങള്‍ കൊണ്ടാവില്ല: പൊന്മള

കാസര്‍കോട്: പതിനാലു നൂറ്റാണ്ടു കാലമായി മുസ്‌ലിമീങ്ങള്‍ തുടര്‍ന്നു പോകുന്ന അഹ്ലുസ്സുന്നയുടെ ആശയ ഭദ്രതയെ ഉന്മൂലനം ചെയ്യാന്‍ ചില കോണുകളില്‍ നിന്നുണ്ടാവുന്ന രാഷ്ട്രീയ ഉപജാപങ്ങള്‍ കൊണ്ടാവില്ലെന്ന് സമസ്ത സെക്രട്ടറി മുഹ്യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ പറഞ്ഞു.[www.malabarflash.com ] 

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറക് ഭാഗമായി നടന്ന പ്രസ്ഥാനം നാള്‍ വഴികള്‍, പ്രതിരോധം സെഷനില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്നീ സംഘടനകളുടെ ഐക്യ ബലത്തെ തകര്‍ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ പലകാലത്തും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ശക്തിയോടെ ജയിച്ചു നിന്ന ചരിത്രമാണ് പ്രസ്ഥാനത്തിനുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുക്രി ഇബ്രാഹിം ഹാജി, അലി പൂച്ചക്കാട്, ഫാറൂഖ് കുബണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.