Latest News

കോഴിക്കോട് എസ്ഡിപിഐ-മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: വടകര വേളത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പോലീസ് ജീപ്പും ബസും തകര്‍ത്തു.[www.malabarflash.com ]

എസ്ഡിപിഐയുടെ പ്രചരണ ജാഥ തടയുന്നതിന് തടിച്ചുകൂടിയ ലീഗ് പ്രവര്‍ത്തകരുമായാണ് പോലീസ് ഏറ്റുമുട്ടലുണ്ടായത്. എസ്ഡിപിഐ-ലീഗ് സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ നസിറുദ്ദീന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എസ്ഡിപിഐ പ്രചരണ ജാഥ തടയുന്നതിന് ലീഗ് പ്രവര്‍ത്തകര്‍ പൂമുഖത്ത് തടിച്ചുകൂടിയത്.

ലീഗ് പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിന് പോലീസ് ശ്രമിക്കുകയും ഏറ്റുമുട്ടലിലും സംഘര്‍ഷത്തിലും കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പോലീസ് ജീപ്പ് പൂര്‍ണമായും പോലീസ് ബസ് ഭാഗികമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

പരിക്കേറ്റ പോലീസുകാരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായും ആരോപണമുണ്ട്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.