മലപ്പുറം: ബി.ജെ.പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് വിവാദത്തിലായി ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി.[www.malabarflash.com]
മാപ്പപേക്ഷക്കു ശേഷവും സാമൂഹികമാധ്യമങ്ങളിലൂടെ ബി.ജെ.പിക്ക് ഫണ്ട് കൈമാറിയതിനെ ന്യായീകരിച്ചതിനാണ് നടപടി. പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റ് കെ.പി.മറിയുമ്മക്ക് നല്‍കി.
ബി.ജെ.പിയെക്കുറിച്ച് പറഞ്ഞത് നാക്ക് പിഴവാണെന്ന് ഖമറുന്നിസ വെളളിയാഴ്ച സംസ്ഥാന പ്രസിഡന്റിന് എഴുതി നല്‍കിയ മാപ്പപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ബി.ജെ.പിയെ സംബന്ധിച്ച് അവര്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാന്‍ തയ്യാറായിട്ടില്ല എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഖമറുന്നിസക്കെതിരെ നടപടിയെടുത്തതെന്ന് മുസ്ലിം ലീഗ് നേതൃത്വം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. വനിതാ ലീഗ് ജില്ലാ കമ്മിറ്റികള്‍ ഒരു മാസത്തിനകം പുന:സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു.
വ്യാഴാഴ്ചയാണ് ബി.ജെ.പി തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ പാര്‍ട്ടി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് ഖമറുന്നീസ അന്‍വര്‍ ബി.ജെ.പിയെ പുകഴ്ത്തി സംസാരിച്ചത്. കേരളത്തിലും പുറത്തും അതിവേഗം വളരുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും നാടിന്റെ വികസനത്തിനും നന്മക്കുമായി ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കട്ടെ എന്നുമായിരുന്നു വനിത ലീഗ് സംസ്ഥാന അധ്യക്ഷയുടെ പ്രതികരണം. തിരൂരിലെ ഖമറുന്നീസ അന്‍വറിന്റെ വീട്ടിലായിരുന്നു ചടങ്ങ്.
രണ്ടായിരം രൂപ സംഭാവനയായി ബി.ജെ.പി തിരൂര്‍ മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാറിന് നല്‍കുകയുമുണ്ടായി. അതിനിടെ ഫണ്ട് നല്‍കിയത് പാര്‍ട്ടിയുടെ അറിവോടെയും സാമൂഹിക പ്രവര്‍ത്തകയെന്ന നിലയിലുമാണെന്ന് ചാനലുകളോട് പ്രതികരിച്ചതിന് ശേഷമാണ് തെറ്റുപറ്റിയെന്ന വിശദീകരണം അവര്‍ പാര്‍ട്ടിക്ക് നല്‍കിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment