കണ്ണൂര്‍ പടയങ്ങോട് എല്‍ പി സ്‌കൂളിന് സമീപത്തെ മഞ്ചക്കണ്ടി രാഘവന്‍ ചന്ദ്രമതി ദമ്പതികളുടെ മകള്‍ റീന(35), കാറോടിച്ചിരുന്ന റീനയുടെ ഭര്‍ത്താവ് ഇരിക്കൂര്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കുയിലൂരിലെ കുമാരന്‍ പുലോമജ ദമ്പതികളുടെ മകനും ടാപ്പിംഗ് തൊഴിലാളിയുമായ സി സജീവന്‍ (41) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു പേര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ട സജീവന്‍ - റീന ദമ്പതികളുടെ മകന്‍ സാരംഗ് (11) കുയിലൂര്‍ പാലകുന്നിലെ വനജ (47) ചെറുപുഴയിലെ വിജേഷ് (40) എന്നിവരാണ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നത്.

ശനിയാഴ്ച രാവിലെ 11.20 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തലശ്ശേരിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന പോകുകയായിരുന്ന കെഎല്‍ 58 ബി 1901 നമ്പര്‍ മീന്‍ ലോറി എതിരെ വരികയായിരുന്ന കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ കാറിലാണ് ഇടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിനോദ യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു
കാറിലുണ്ടായിരുന്നത്.അപകടത്തില്‍ പെട്ടവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
മരണപ്പെട്ട വനജ ശ്രീകണ്ഠാപുരത്തെ ഒരു കടയിലെ ജീവനക്കാരിയാണ്. റിനേഷ്, മനേഷ് എന്നിവര്‍ മക്കളാണ്.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. അപകടത്തിന് ഇടയാക്കിയ ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment