ബേക്കല്‍: നാല് വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ ബേക്കല്‍ സി.ഐ. വിശ്വംഭരന്‍ അറസ്റ്റ് ചെയ്തു. സുള്ള്യ കല്ലുമഗുണ്ടിയിലെ സിദ്ദിഖ് മുസ്ലിയാ(47)രാണ് അറസ്റ്റിലായത്.[www.malabarflash.com]
സുള്ള്യയിലെ താമസസ്ഥലത്ത് വെച്ചാണ് പോലീസ് സംഘം സിദ്ദിഖ് മുസ്ലിയാരെ കസ്റ്റഡിയിലെടുത്തത്. നാലു വര്‍ഷമായി ചെമ്പരിക്കയിലെ ഒരു മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സിദ്ദിഖ് മുസ്ലിയാര്‍.
പീഡനത്തിനിരയായ ഒരു കുട്ടിയാണ് വിവരം ബന്ധുക്കളോട് പറഞ്ഞത്. ഇക്കാര്യം ചില കമ്മിറ്റി അംഗങ്ങള്‍ അറിഞ്ഞതോടെ മദ്രസ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു. പിന്നീട് നാട്ടില്‍ സംഭവം പ്രചരിച്ചെങ്കിലും പരാതി നല്‍കാന്‍ ആരും തയ്യാറല്ലായിരുന്നു.
ഒടുവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കുട്ടികള്‍ പരാതിപ്പെട്ടത്.
മദ്രസ്സയില്‍ പഠിക്കാനെത്തിയ കുട്ടികളാണ് പീഡനത്തിനിരയായത്. നാല് കുട്ടികളില്‍ നിന്നും പൊലീസ് മൊഴി എടുത്തിട്ടുണ്ട്. മറ്റുചില കുട്ടികളെ കൂടി പീഡിപ്പിച്ചതായി വിവരം ലഭിച്ചതിനാല്‍ അവരെ കൂടി കൗണ്‍സിലിങ്ങിന് വിധേയമാക്കാനുളള നീക്കത്തിലാണ് പോലീസ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment