തിരുവനന്തപുരം: ലോക കേരള സഭയുടെ തുടർച്ചയെന്ന നിലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവാസി സർവേ നടത്തുമെന്ന് മന്ത്രി കെ. ടി. ജലീൽ.[www.malabarflash.com]
നിലവിൽ കേരളത്തിലെ പ്രവാസികളെ സംബന്ധിച്ച് സർക്കാരിന്‍റെ പക്കൽ കണക്കുകളില്ല. കൃത്യമായ കണക്കുകൾ ലഭിക്കുന്നതിനാണ് സർവേ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് സർവേയും അഗതി രഹിത സർവേയും കുടുംബശ്രീ മികച്ച രീതിയിൽ പൂർത്തിയാക്കിയിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും കേരളത്തിലെ കുടുംബശ്രീ മാതൃകയായിക്കൊണ്ടിരിക്കുകയാണെന്നും ലോകത്തിന്‍റെ ഏതറ്റം വരെ പോയി കാര്യങ്ങൾ നടത്താനുള്ള കഴിവ് സ്ത്രീകൾക്കുണ്ടെന്ന് കുടുംബശ്രീ തെളിയിച്ചതായും മന്ത്രി പറഞ്ഞു.

No comments:
Post a Comment