Latest News

പ്രതിശ്രുത വധുവിനെ കാണാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നുഴഞ്ഞുകയറിയ ഇന്ത്യക്കാരന്‍ പിടിയില്‍

ഷാര്‍ജ: പ്രതിശ്രുത വധുവിനെ കാണാന്‍ ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയായി അഭിനയിച്ച് വിമാനത്താവളത്തില്‍ നുഴഞ്ഞുകയറിയ ഇന്ത്യക്കാരന്‍ പിടിയില്‍.[www.malabarflash.com] 

വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്നാണ് 26 കാരനായ ഇന്ത്യന്‍ എഞ്ചിനീയര്‍ അതിസാഹസത്തിന് മുതിര്‍ന്നത്. മതില്‍ ചാടിക്കടന്ന് ഇയാള്‍ റണ്‍വേയില്‍ ഉണ്ടായിരുന്ന വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

തന്റെ നടപടിയില്‍ തനിക്ക് ഒട്ടും ഖേദമില്ലെന്നും സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നാണ് ഇയാള്‍ അധികൃതരോട് പറഞ്ഞത്. നാട്ടിലേക്ക് തിരിക്കുകയായിരുന്ന പ്രതിശ്രുത വധുവിനെയാണ് സാഹസത്തിലൂടെ എഞ്ചനീയര്‍ കാണാനെത്തിയത്. പ്രതിശ്രുതവധുവും എഞ്ചിനീയറും യുഎഇയിലായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.

പ്രതിശ്രുത വധുവിനൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തോട് നിരവധി തവണ അനുമതി തേടിയെങ്കിലും ലീവ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് യുവാവ് സാഹസത്തിന് തയ്യാറായത്.

അതേ സമയം ഇരുവരും തമ്മിലുള്ള വിവാഹത്തിന് യുവാവിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നും ഇയാള്‍ സൂചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് തന്നെ നാട്ടിലേക്ക് വിടാതെ തടഞ്ഞു വെച്ചിരിക്കുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.