ദേളി: കഴിഞ്ഞ ദിവസം വിട പറഞ്ഞ സമസ്ത വൈസ് പ്രസിഡണ്ടും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പലും പ്രമുഖ ഗോള ശാസ്ത്ര പണ്ഡിതനുമായ എ കെ അബ്ദുല്‍ റഹ് മാന്‍ മുസ് ലിയാര്‍ വിനയം കൈമുതലാക്കിയ പണ്ഡിത പ്രതിഭയും ലാളിത്യത്തിന്റെ പ്രതീകവുമാണെന്ന് സമസ്ത വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ പ്രസ്താവിച്ചു.[www.malabarflash.com]
ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന എ കെ ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമെന്ന പ്രവാചക വചനം അന്വര്‍ത്ഥമാക്കുന്നതാണ് എ കെ അബ്ദുല്‍ റഹ്മാന് മുസ്ലിയാരുടെ മരണം. എല്ലാ വിഷയത്തിലും അകാത പാണ്ഡിത്യം നേടിയ എ കെ അബ്ദുല്‍ റഹ്മാന് മുസ്ലിയാര് വിദ്യാര്‍ത്ഥികളെ സംസ്കരിക്കുന്നതില്‍ എന്നും മുമ്പന്തിയിലായിരുന്നു അദ്ദേഹം പറഞ്ഞു.
വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ഖതമുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്കി. സയ്യിദ് മുഹമ്മദ് അഷ്രഫ് തങ്ങള്‍ മഞ്ഞമ്പാറ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് പ്രോഫസര്‍ എ കെ അബ്ദുല്‍ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് സ്വാലിഹ് സഅദി സമാപന പ്രാര്‍ത്ഥന നടത്തി.
സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്, സൈദലവി ഖാസിമി, പി പി ഉബൈദുല്ലാഹി സഅദി, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ജലീല്‍ സഖാഫി മാവിലാടം, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്, അബ്ദുല്‍ ലതീഫ് സഅദി കൊട്ടില, മുല്ലച്ചേരി അബ്ദുല്‍ റഹ് മാന്‍ ഹാജി, അബ്ദുല്‍ ഹമീദ് സഅദി താമരശ്ശേരി, എ കെ അബ്ദുല്‍ വാഹിദ് സഅദി, ഷാഫി ഹാജി കീഴൂര്‍, അഹ്മദ് മൗലവി കുണിയ, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, മുനീര്‍ ബാഖവി, മൊയ്തു സഅദി ചേരൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ റഹ് മാന്‍ കല്ലായി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, ഹനീഫ് അനീസ്, ഷറഫുദ്ധീന്‍ സഅദി, കെ എസ് മുഹമ്മദ് മുസ്തഫ, അബ്ദുല്‍ ശുഖൂര്‍ സഅദി, ഹസൈനാര്‍ സഖാഫി, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഖാദര്‍ സഅദി എരുതുന്കടവ്, അബ്ദുല്ല സഅദി ചിയ്യൂര്, സി.എച്ച് ഇഖ്ബാല്‍, സത്താര്‍ ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ ഹാജി കല്ലിങ്കാല്‍, മുഹമ്മദ് സഅദി മയ്യില്‍, മുഹമ്മദ് കുഞ്ഞി ഹാജി കണ്ണംകുളം, ചിത്താരി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ പി ഹുസൈന് സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.


No comments:
Post a Comment