തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരെ പ്രകൃ തിവിരുദ്ധ ലൈംഗീക പീഡനത്തിനു കേസെടുത്തു. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസെടുത്തു.[www.malabarflash.com]
ക്രൈംബ്രാഞ്ചാണ് ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഡിജിപി അനിൽ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നൽകിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും കുടുങ്ങിയത്.
ജയിലിൽവച്ച് സരിത എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ പീഡനത്തിനു കേസെടുക്കാമെന്നു സോളാർ കമ്മീഷൻ നിർദേശിച്ചിരുന്നെങ്കിലും നപടി ഉണ്ടായിരു ന്നില്ല. ഒറ്റപ്പരാതിയുടെ അടിസ്ഥാനത്തിൽ പന്ത്രണ്ടോളം നേതാക്കൾക്കെതിരെ പീഡനത്തിനു കേസെടുക്കാനാവില്ലെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ സരിത നേതാക്കൾക്കെതിരെ പ്രത്യേകം പരാതി നൽകിയതോടെ കേസെടുക്കേണ്ടിവരികയായിരുന്നു. സരിതയുടെ മറ്റു രണ്ടു പരാതിയിൽ തിങ്കളാഴ്ച കേസെടുക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

No comments:
Post a Comment