കോട്ടയം: ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 17നു പത്തനംതിട്ടയിൽ ബിജെപി സംഘടിപ്പിച്ച ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായ ജി. രാമൻനായർ ബിജെപിയിലേക്ക്.[www.malabarflash.com]
കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണു കോണ്‍ഗ്രസിനെ തള്ളിയും ബിജെപിയെ പിന്തുണച്ചും നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി അനീതിയാണ്. ദൃശ്യമാധ്യമങ്ങൾവഴിയാണു തന്നെ എഐസിസി സസ്പെൻഡ് ചെയ്ത വിവരം അറിയുന്നതെന്ന് ജി. രാമൻനായർ പറഞ്ഞു. സംഭവത്തെക്കുറിച്ചു കെപിസിസി നേതൃത്വമോ എഐസിസി നേതൃത്വമോ യാതൊരു വിശദീകരണവും ചോദിച്ചിട്ടില്ല.

വധശിക്ഷയ്ക്കു വിധിക്കുന്നവനോടുള്ള സാമാന്യനീതിപോലും നിഷേധിച്ചാണ് അരനൂറ്റാണ്ടോളം പ്രവർത്തിച്ച പാർട്ടി തന്നെ സസ്പെൻഡ് ചെയ്തത്. ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ മാസങ്ങൾ കാത്തിരുന്ന കെപിസിസി നേതൃത്വം മണിക്കൂറുകൾക്കുള്ളിൽ സസ്പെൻഡ് ചെയ്യാൻ കാട്ടിയ വ്യഗ്രത അത്ഭുതപ്പെടുത്തുന്നു.
ഈശ്വരവിശ്വാസം ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച തന്നെയാണോ ലൈംഗിക അപവാദങ്ങളിലൂടെ പാർട്ടിയുടെ അന്തസ് തകർത്ത നേതാക്കളെയാണോ സസ്പെൻഡ് ചെയ്യേണ്ടതെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കണമെന്നും ജി. രാമൻനായർ പറഞ്ഞു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എന്ന നിലയിലാണ് ശബരിമല വിഷയത്തിൽ സംഘടിപ്പിച്ച യോഗങ്ങളിലെല്ലാം പങ്കെടുത്തത്. കേരളാ കോണ്‍ഗ്രസ് -എമ്മിന്റെയും പി.സി. ജോർജിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപവാസപ്രാർഥനകളിലും പങ്കെടുത്തിട്ടുണ്ടെന്നും രാമൻനായർ പറഞ്ഞു.<

No comments:
Post a Comment