Latest News

തെക്കേക്കര തെയ്യംകെട്ട് : 'കുവ്വംഅളക്കാ'ൻ കുഞ്ഞിരാമൻ കൊയ്തെടുത്ത് തറവാട്ടിലെത്തിച്ചത് 60 പറ നെല്ല്

ഉദുമ : ഏപ്രിൽ അഞ്ചു മുതൽ ഏഴു വരെ ഉദുമ തെക്കേക്കര പുതിയപുര തറവാട്ടിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി മാർച്ച്‌ 24ന് നടക്കുന്ന കൂവ്വംഅളക്കൽ ചടങ്ങിനാവശ്യമായ നെല്ല് , തറവാട്ടിലെ കർഷകനായ മുതിർന്ന ഒരംഗം സ്വന്തമായി കൊയ്തെടുത്ത് തറവാട്ടിലെത്തിച്ചത് തെയ്യംകെട്ട് ഉത്സവ ചരിത്രത്തിൽ പുത്തൻ അനുഭവമായി.[www.malabarflash.com]

 60 പറ നെല്ലാണ് പെരിയ വടക്കേക്കര പട്ടത്താനം വയലിൽനിന്ന് ടി.ടി.കുഞ്ഞിരാമൻ സ്വന്തം ചിലവിൽ കൊയ്തെടുത്തത്. പഞ്ചായത്ത് തലത്തിൽ മികച്ച കർഷകനുള്ള അവാർഡ് നേടിയ വ്യക്തിയാണിദ്ദേഹം. ആഘോഷകമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ചെണ്ടമേള ഘോഷത്തോടെ കുഞ്ഞിരാമനിൽ നിന്ന് നെൽ ശേഖരം ഏറ്റുവാങ്ങി.
തറവാട്ടിലെ പുത്തരികൊടുക്കൽ അടിയന്തിരത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ സി.എച്ച്.നാരായണൻ അധ്യക്ഷത വഹിച്ചു.ഡോക്ടറേറ്റ് ലഭിച്ച തറവാട് അംഗം മധുസൂദനൻ ബാലകൃഷ്ണനെ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ ഉപഹാരം നൽകി ആദരിച്ചു.

തെയ്യംകെട്ടു ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തിരുവാതിരക്കളിപാട്ടിന്റെ സി ഡി യുടെ പ്രകാശനം പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ നിർവ്വഹിച്ചു. ഉദയമംഗലം സുകുമാരൻ, കൊപ്പൽചന്ദ്രശേഖരൻ,പി.പി.ചന്ദ്രശേഖരൻ , പള്ളം ശ്രീധരൻ , ഗോപു തല്ലാണി, ചന്ദ്രൻ നാലാംവാതുക്കൽ, പ്രഭാകരൻ തെക്കേക്കര,
കൊപ്പൽ പ്രഭാകരൻ, ബാലകൃഷ്ണൻ കേവീസ്, പള്ളം കുഞ്ഞിരാമൻ, വി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.