മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 36 ലക്ഷം രൂപ വിലമതിക്കുന്ന 916 ഗ്രാം സ്വർണം പിടികൂടി. വെള്ളിയാഴ്ച രാത്രി അബുദാബിയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരനായ മലപ്പുറം സ്വദേശി നവാസിനെയാണ് സ്വർണവുമായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഒരുട്ടി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. ദുബായിൽനിന്നെത്തിയ ഗോ എയർ വിമാനയാത്രക്കാരായ കാസര്‍കോട് ചെങ്കളയിലെ തൊട്ടി അബ്ദുള്ള ഇബ്രാഹിം (56), ചട്ടഞ്ചാൽ തെക്കിൽ അബ്ദുൾ ഖാദർ മുസ്ല്യാർ റഹൂഫ് (60) എന്നിവരിൽനിന്നായി 25 കിലോ കുങ്കുമപ്പൂവും സ്വർണവും സിഗററ്റടക്കമുള്ളവയും പിടികൂടി.

No comments:
Post a Comment