ശബരിമല: മണ്ഡലകാലത്തിനു തുടക്കംകുറിച്ചു ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകുന്നേരം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്രനട തുറന്നത്.[www.malabarflash.com]
നടതുറന്നു ദീപം തെളിച്ചശേഷം മേല്‍ശാന്തി പതിനെട്ടാംപടിയിറങ്ങി ആഴി കത്തിച്ചു. പിന്നാലെ കാത്തുനിന്ന അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടുമായി പടി ചവിട്ടി. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു പ്രസാദവിതരണം നടത്തി.
തുടർന്ന്, പുതിയ മേല്‍ശാന്തിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. സോപാനത്തു പ്രത്യേകം തയാറാക്കിയ സ്ഥലത്തായിരുന്നു നിയുക്ത ശബരിമല മേല്‍ശാന്തിയുടെ അവരോധിക്കല്‍ ചടങ്ങ്.
മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന മലപ്പുറം തിരൂര്‍ തിരുനാവായ അരീക്കര എം.കെ. സുധീര്‍ നമ്പൂതിരിയെ സോപാനത്തിലിരുത്തി തന്ത്രി കണ്ഠര് മഹേഷ് മോഹനര് അഭിഷേകം നടത്തി. തുടര്‍ന്ന് പുതിയ മേല്‍ശാന്തിയും തന്ത്രിയും കൂടി ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു. ശ്രീകോവിലിനുള്ളില്‍ തന്ത്രി പുതിയ മേല്‍ശാന്തിക്ക് അയപ്പമൂലമന്ത്രം ചൊല്ലിക്കൊടുത്തതോടെ സ്ഥാനാരോഹണം പൂര്‍ത്തിയായി.
മേല്‍ശാന്തിയുടെ അവരോധിക്കല്‍ ചടങ്ങിനുശേഷം രാത്രി പത്തോടെ നട അടച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, അംഗങ്ങളായ കെ.എസ്. രവി, എം. വിജയകുമാർ, കമ്മീഷണർ എം. ഹസൻ, സ്പെഷൽ കമ്മീഷണർ എം. മനോജ്, പോലീസ് കൺട്രോളർ രാഹുൽ ആർ. നായർ തുടങ്ങിയവർ ഇന്നലെ ദർശനത്തിനായി ശബരിമലയിലുണ്ടായിരുന്നു.
സ്ഥാനമൊഴിയുന്ന മേല്‍ശാന്തിമാരാണ് നട അടച്ചു താക്കോല്‍ ദേവസ്വം അധികൃതര്‍ക്കു കൈമാറിയത്. ഞായറാഴ്ച രാവിലെ മണ്ഡല വ്രതാരംഭത്തിനു തുടക്കം കുറിക്കുന്ന വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ സന്നിധാനത്തും മാളികപ്പുറത്തും ക്ഷേത്രനട തുറക്കും. ഞായറാഴ്ച മുതല്‍ നെയ്യഭിഷേകം അടക്കം പതിവുപൂജകള്‍ ആരംഭിക്കും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ.

No comments:
Post a Comment