കൊച്ചി: മോദി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി നടി അനശ്വര രാജൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിലാണ് അനശ്വര പ്രതിഷേധമറിയിന്നത്.[www.malabarflash.com]
കുട്ടുകാരിക്കൊപ്പമുള്ള ബുർഖ ധരിച്ച ഒരു ചിത്രമാണ് അനശ്വര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേയായിരുന്നു യുവനടിയുടെ പ്രതിഷേധം. വസ്ത്രംകൊണ്ട് തിരിച്ചറിയട്ടെ എന്ന കുറിപ്പ് റിജക്ട് സിഎബി എന്ന ഹാഷ്ടാഗിലാണ് നടി പങ്കുവച്ചത്.
കുറഞ്ഞ സമയംകൊണ്ട് ഈ ചിത്രം ദേശീയതലത്തിൽ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജൻ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം നടത്തുന്നത് ആരെന്ന് അവരുടെ വേഷത്തിൽനിന്നു തിരിച്ചറിയാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത് വിവാദമായിരുന്നു. പ്രതിഷേധക്കാരായ മുസ്ലിംകളെ ഉന്നമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

No comments:
Post a Comment