Latest News

പൗരത്വ ഭേദഗതി നിയമത്തിന് സ്‌റ്റേയില്ല; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.[www.malabarflash.com]

ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് കേന്ദ്രം മറുപടി നല്‍കണം. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. നിയമംസ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു

പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിച്ചത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.