കാസര്‍കോട് :പൊയ്യത്തബയല്‍ അസയ്യിദ് മണവാട്ടി ബീവി മഖാം ഉറൂസ് 22 മുതല്‍ മാര്‍ച്ച് ഒമ്പതുവരെ നടക്കും. 22നു രണ്ടുമണിക്ക് സിയാറത്തിന് എം.അലിക്കുഞ്ഞി നേതൃത്വം നല്‍കും. സംയുക്ത ജമാഅത്ത് അധ്യക്ഷന്‍ സയ്യിദ് അത്താഉള്ളാഹ് തങ്ങള്‍ പതാക ഉയര്‍ത്തും. 8.30നു കെ.എസ്. മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
23 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ മതപ്രഭാഷണം നടക്കും. 28നു രാത്രി നടക്കുന്ന സ്വാലാത്തിനു സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. മാര്‍ച്ച് നാലിനു രാത്രി 50 വര്‍ഷക്കാലം ദീനിസേവനം ചെയ്ത പി. അഹമ്മദുകുഞ്ഞി മുസ്‌ലിയാരെ മഞ്ചേശ്വരം സംയുക്ത ഖാസി മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ബുഖാരി പൊസോട്ട് ആദരിക്കും. ഏഴിനു രാത്രി അനുസ്മരണവും ദുആ മജ്‌ലിസും നടക്കും. ഒമ്പതിന് സമാപനസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ അസയ്യിദ് അബ്ദുല്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി ഉള്ളാള്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി, കബീര്‍ ബാഖവി തിരുവനന്തപുരം എന്നിവര്‍ പങ്കെടുക്കും. 10ന് ഉറൂസിന്റെ ഭാഗമായുള്ള മൗലീദ് പാരായണവും അന്നദാനവും നടക്കും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ബി.മുഹമ്മദ് കുഞ്ഞി, പി.കെ. ഇബ്രാഹിം, കെ.കെ. അഷറഫ്, സലാം വൊര്‍ക്കാടി എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)

No comments:
Post a Comment