ചെന്നൈ: രാജ്യമെമ്പാടും വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടുമ്പോള്‍ തമിഴ്നാട്ടില്‍ സര്‍ക്കാരിന്റെ വക ആശ്വാസമഴ. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം ആരംഭിച്ച ടിഫിന്‍ സെന്ററുകളിലാണ് ഒരു രൂപയ്ക്ക് ഇഡ്ഡലിയും അഞ്ചുരൂപയ്ക്ക് ഊണും ലഭിക്കുക. തുടക്കത്തില്‍ ചെന്നൈ നഗരത്തിലെ 15 ഇടങ്ങളിലാണ് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സബ്സിഡി നിരക്കില്‍ ടിഫിന്‍ സെന്ററുകള്‍ ആരംഭിച്ചത്.
ഇത്തരത്തില്‍ സംസ്ഥാനത്ത്് ആയിരം സെന്ററുകള്‍ ഉടന്‍ തുറക്കുമെന്നു മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ചെന്നൈയിലെ സാന്തോം ഹൈറോഡില്‍ ആരംഭിച്ച സെന്ററില്‍ മൂന്നുപേര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തുകൊണ്ടാണ് ജയലളിത ഉത്ഘാടനം നിര്‍വഹിച്ചത്.
രാവിലെ ഏഴുമുതല്‍ പത്തുവരെയുള്ള സമയത്ത് ഇഡ്ഡലി. തുടര്‍ന്ന് സെന്റര്‍ അടയ്ക്കും. പിന്നെ ഉച്ചയ്ക്ക് മൂന്നുമണിക്കൂര്‍ നേരം ഊണിനുള്ളതാണ്. ചോറും സാമ്പാറുമാണെങ്കില് അഞ്ചു രൂപ, ചോറും തൈരുമാണെങ്കില്‍ മൂന്നു രൂപ. ഇവിടെ നിന്ന് പാഴ്സല്‍ കൊണ്ടുപോകാന്‍ പറ്റില്ല. ചെന്നൈയിലെ സെന്ററിന്റെ ചുമതല കോര്‍പറേഷനാണ്. കോര്‍പറേഷന്റെ ആരോഗ്യ വിഭാഗം ഓഫീസര്‍ക്കാണ് മേല്‍നോട്ടം.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...


No comments:
Post a Comment