ഇന്നുരാവിലെ 9 മണിക്കാണ് എല്‍കെജി വിദ്യാര്‍ഥിയായ അനുശ്രീയെ മാരുതി കാറിലെത്തിയ സംഘം മധുരപലഹാരങ്ങള്‍ കാട്ടി കാറില്‍ കയറ്റി കൊണ്ടുപോയത്. പിന്നീട് കുട്ടിയുടെ അച്ഛന് മധുവിനെ മൂന്നുതവണ വിളിച്ച് ഏഴുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
ആംഗ്ലോ ഇന്ത്യന്‍ യു.പി സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് അനുശ്രീ. സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം നടന്നത്.
കുട്ടിയെ റോഡരികില്‍നിന്ന് കണ്ടുകിട്ടിയ വിവരം തിരുവില്വാമല സെന്റ് ജോര്‍ജ് പള്ളിയിലെ കപ്യാരാണ് സ്കൂളിലേക്ക് വിളിച്ചറിയിച്ചത്. റോഡരികില്‍, യൂണിഫോം ധരിച്ച് കരഞ്ഞുനിന്ന കുട്ടിയെ പ്രാര്‍ഥിക്കാനെത്തിയ സ്ത്രീയാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന കടലാസുതുണ്ടിലെ മധുവിന്റെ നമ്പറിലും കഴുത്തിലുണ്ടായിരുന്ന സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡിലും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.
തിരുവില്വാമലയില്‍നിന്ന് പോലീസ് സംഘത്തിനൊപ്പം തിരിച്ച കുട്ടി, വൈകിട്ട് ആറരയോടെ വീട്ടിലെത്തി. കുട്ടിയെ കാണാന്‍ വീട്ടുമുറ്റത്ത് വലിയ ജനാവലി തടിച്ചുകൂടിയിരുന്നു. വീട്ടുമുറ്റത്ത് പോലീസ് വണ്ടിയില്‍ വന്നിറങ്ങിയ കുട്ടിയെ അമ്മ വാരിപ്പുണര്‍ന്നു.
തട്ടിക്കൊണ്ടുപോയവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
No comments:
Post a Comment