
ന്യൂഡല്‍ഹി: ഡല്‍ഹി പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗം സൃഷ്ടിച്ച അലകള്‍ അടങ്ങും മുമ്പേ തലസ്ഥാനനഗരിയില്‍ വീണ്ടും ബലാത്സംഗം. വടക്കന്‍ ഡല്‍ഹിയിലെ മംഗോള്‍പുരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂളിലാണ് ഏഴു വയസ്സുകാരി ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ സുരക്ഷാ ജീവനക്കാരനടക്കം മൂന്നുപേരാണ് കസ്റ്റഡിയിലായത്.
അതേസമയം ബലാത്സംഗ വാര്‍ത്ത പുറത്തറിഞ്ഞതോടെ പ്രദേശവാസികള്‍ കൂട്ടമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. അവര്‍ പോലീസ്‌സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയും ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. മറ്റു രണ്ടു ബസ്സുകള്‍ക്ക് നാശംവരുത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലംപ്രയോഗിച്ചു. മൂന്നു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രണ്ടാംക്ലാസുകാരിയായ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത്. ഉച്ചഭക്ഷണത്തിനു പോയപ്പോഴാണ് സംഭവം. ശരീരത്തില്‍നിന്നും ചോരയൊലിക്കുന്നതു കണ്ട മാതാപിതാക്കളാണ് വിവരം ചോദിച്ചറിഞ്ഞ് കുട്ടിയെ ആസ്പത്രിയിലാക്കിയത്. അവിടെ നടത്തിയ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിക്കപ്പെട്ടു. കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു. സ്‌കൂള്‍ അധികൃതരെ പോലീസ് ചോദ്യംചെയ്തു.
കുട്ടിയെ പ്രവേശിപ്പിച്ച സഞ്ജയ്ഗാന്ധി ആസ്പത്രിയിലും പ്രതിഷേധക്കാര്‍ എത്തി. ആസ്പത്രിയുടെ കവാടങ്ങള്‍ അടച്ചാണ് അവരെ തടഞ്ഞത്. വൈദ്യപരിശോധനയ്ക്കുശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. മുന്‍പരിചയമുള്ളവരല്ല ആക്രമികളെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ചില പ്രദേശവാസികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.
ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍വെച്ച് ഇരുപത്തിമൂന്നുകാരി ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച സംഭവം നടന്ന് രണ്ടര മാസത്തിനുശേഷമാണ് തലസ്ഥാനത്തെ നടുക്കിയ ഈ ബലാത്സംഗം പുറത്തുവന്നത്.
അക്രമികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കാത്തപക്ഷം ഇവ ആവര്‍ത്തിക്കപ്പെടുമെന്ന് സംഭവത്തെ അപലപിച്ച ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മമത ശര്‍മ പറഞ്ഞു.

No comments:
Post a Comment