മുളേളരിയ: എ.ബി.വി.പി പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികളെ അക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേരെ ആദൂര്‍ സി.ഐ എ. സതീഷ്‌കുമാര്‍, എസ്.ഐ ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തു. മുള്ളേരിയയിലെ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന സാബിത്ത് (19), മുള്ളേരിയയിലെ അനീസ് (18) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
മുള്ളേരിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എ.ബി.വി.പി പ്രവര്‍ത്തകരായ ശ്രീജന്‍ ചന്ദ്രന്‍ (16), സുകേഷ് (16) എന്നിവരെ മുള്ളേരിയ പൈക്ക റൂട്ടിലെ പമ്പ് ഹൗസിനടുത്ത് വെച്ച് ഒരു സംഘം മര്‍ദിച്ചിരുന്നു. സംഭവത്തില്‍ സാബിത്ത്, അനീസ് തുടങ്ങി അഞ്ചു പേര്‍ക്കെതിരെ ആദൂര്‍ പോലീസ് നരഹത്യാശ്രമത്തിനാണ് കേസെടുത്തത്.പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എ.ബി.വിപി-ബി.ജെ.പി പ്രവര്‍ത്തകര്‍ കാറഡുക്ക പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ച് മുള്ളേരിയ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി ആബിദിനെ (14) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. - See more at: http://www.kasargodvartha.com/2013/03/two-arrested-for-assaulting-abvp.html#sthash.Kmvn6nYx.dpuf


No comments:
Post a Comment