കാസര്‍കോട്: അസുഖത്തെതുടര്‍ന്ന് ഗര്‍ഭിണിയായ നവ വധു മരിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ ഫൈസലിന്റെ ഭാര്യ അനീസ (19) ആണ് മരിച്ചത്. ചെട്ടുകുഴിയിലെ ശാഫി-സുഹറ ദമ്പതികളുടെ മകളാണ്.
വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ ചെട്ടുംകുഴിയിലെ സ്വന്തം വീട്ടില്‍വെച്ച് കുഴഞ്ഞ് വീണ അനീസയെ ഉടന്‍തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് അനീസയും ഫൈസലും തമ്മിലുള്ള വിവാഹം നടന്നത്. ഏതാനും ദിവസമായി അസ്വസ്ഥ്യം നേരിട്ടതിനെതുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.
സഹോദരങ്ങള്‍: അനീഫ, അര്‍ഫീന, അഫ്രീദ, ഹബീബ, നയീം, മിസ്ഹബ്. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡനകേസില്‍ ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും പ്രതിമാസ ചെലവിനു പണം നല്കാന് കോടതി ഉത്തരവിട്ടു. പയ്യന്നൂര്‍ ...
-
തിരുവനന്തപുരം : ഹെല്‍മറ്റ് പരിശോധനയില്‍ നിന്നും രക്ഷപെടാനായി വേഗത്തില്‍ വാഹനമോടിച്ച യുവാവ് ബൈക്ക് മതിലില്‍ ഇടിച്ച് മരിച്ചു. വര്‍ക്ക...
-
കോഴിക്കോട്: ദേശീയ തലത്തില്‍ മതേതര ചേരി ശക്തിപ്പെടുത്താന്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ്. വര്‍ഗ്ഗീയതക്കെതിരെ ഒന്ന...

No comments:
Post a Comment