Latest News

മലപ്പുറം സ്വദേശിയായ ലോറി ഡ്രൈവര്‍ കര്‍ണാടകയില്‍ കുത്തേറ്റ് മരിച്ചു

malabarflash
മലപ്പുറം: ലോറി ഡ്രൈവര്‍ കര്‍ണാടകയില്‍ വച്ച് കുത്തേറ്റ് മരിച്ചു. മങ്കടയ്ക്കടുത്ത് കടന്നമണ്ണ വേരുംപുലാക്കലിലെ നാളിക്കുളിയന്‍ മുഹമ്മദ് എന്ന ഇണ്ണിയുടെ മകന്‍ ജമാലുദീന്‍ (30) ആണ് മരിച്ചത്. കൊളത്തൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള, മറ്റൊരു ലോറിയിലെ ക്ലീനറുടെ കുത്തേറ്റാണ് ജമാലുദീന്‍ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കര്‍ണാടകയിലെ ഷിമോഗക്ക് സമീപം ഭദ്രാവതിയില്‍ വച്ചാണ് സംഭവം. മരവുമായി പോയ ലോറി ലോഡ് ഇറക്കിയതിന് ശേഷം രാത്രിയില്‍ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്ത് വിശ്രമിക്കുമ്പോള്‍ പ്രതിയുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിച്ചെങ്കിലും രാത്രി പത്തിനു പ്രതി കത്തിയുമായെത്തി ജമാലുദീന്റെ വയറിന് കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ ജമാലുദീനെ ഭദ്രാവതി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം തിങ്കളിഴ്ആ രാവിലെ ആറിനു നാട്ടിലെത്തിച്ചു കടന്നമണ്ണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: സുമയ്യ. അസ്മ ജബിന്‍ (നാല്), നജ ഫാത്തിമ (ഒന്ന്) എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍. മുസ്തഫ, ഷൗക്കത്തലി, മൊയ്തീന്‍കുട്ടി, നൗഷാദ് ബാബു, ബുഷ്‌റ. മാതാവ്: പാത്തുമ്മ. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ മുള്ള്യാകുര്‍ശി സ്വദേശി മാളിയേക്കല്‍ ഫൈസലി(24)നെ ഭദ്രാവതി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.