Latest News

രണ്ട് യുവാക്കള്‍ മരിക്കാനിടയായ ബൈക്ക് കാണാതായി

Malabarflash
ആലുവ: വിഷുദിനത്തില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബൈക്ക് അപകട സ്ഥലത്തുനിന്നു കാണാതായതായി. അപകടത്തിനു ശേഷം വഴിയരികിലേക്കു മാറ്റിവച്ച ഹോണ്ട സിബിആര്‍ ബൈക്കാണ് അപ്രത്യക്ഷമായത്. തിങ്കളാഴ്ച പുലര്‍ച്ചെ നോക്കിയപ്പോള്‍ ബൈക്ക് അവിടെയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ആലുവ ട്രാഫിക് പോലീസ് അറിയിച്ചു.

അപകടത്തില്‍ മരിച്ച രണ്ടുപേരുടെയും സംസ്‌കാരം തിങ്കളാഴ്ച നടന്നു. ആലങ്ങാട് കോട്ടപ്പുറം കളപ്പറമ്പത്ത് ബേബിയുടെ മകന്‍ ഫെലിക്‌സിന്റെ (24) സംസ്‌കാരം സെന്റ് മേരീസ് പള്ളിയിലും കോട്ടപ്പുറം പേരേക്കാട്ടില്‍ അഷ്‌റഫിന്റെ മകന്‍ ചീക്കു എന്നു വിളിക്കുന്ന ജെറീഷിന്റെ (24) ഖബറടക്കം ആലങ്ങാട് ജുമമസ്ജിദിലുമായിരുന്നു.

ഞായറാഴ്ച കോട്ടപ്പുറത്തുനിന്ന് ആലുവയിലേക്കുള്ള യാത്രാമധ്യേ വൈകുന്നേരം ഏഴിനായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിലിടിച്ചു മറിയുകയായിരുന്നു. ഫെലിക്‌സിനെ ആലുവ കാരോത്തുകുഴി ആശുപത്രിയിലും ജെറീഷിനെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലും എത്തിക്കുന്നതിനിടെയായിരുന്നു മരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.