Latest News

ഷുക്കൂര്‍ കേസ് മൊഴിമാറ്റ ആരോപണം: ലീഗിനെതിരെ മാനനഷ്ടത്തിനു കേസ്

തളിപ്പറമ്പ് . അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ മൊഴിമാറ്റ ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കണ്ണൂരില്‍ ലീഗ് നേതൃത്വത്തിന് തലവേദനയാവുന്നു. മൊഴിമാറ്റത്തില്‍ പങ്കുള്ളതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ച സംഭവത്തില്‍ കെഎംസിസി സൌദി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.വി. അമീറലി, സെക്രട്ടറിയായിരുന്ന പി. മുഹമ്മദ് ഹനീഫ് എന്നിവര്‍ മാനനഷ്ടം ആവശ്യപ്പെട്ട് ലീഗിന്റെ ജില്ലാ നേതാക്കള്‍ക്കു വക്കീല്‍ നോട്ടീസ് അയച്ചു. ആറുപേര്‍ മൊഴിമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിച്ച് ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ ലീഗ് നേതാക്കള്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഇതില്‍ മുഹമ്മദ് ഹനീഫും അമീറലിയും ഉള്‍പ്പെട്ടിരുന്നു. വര്‍ഷങ്ങളായി മുസ്ലിം ലീഗില്‍ അംഗത്വമില്ലാത്ത തങ്ങളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെട്ടത് അപമാനിക്കാന്‍ വേണ്ടിയാണെന്ന് ആരോപിച്ച് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മുഹമ്മദ് ഹനീഫും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമീറലിയും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് കെ.എം. സൂപ്പി, വൈസ് പ്രസിഡന്റുമാരായ പി.വി. സൈനുദ്ദീന്‍, എസ്. മുഹമ്മദ്, സെക്രട്ടറി കെ.എ. ലത്തീഫ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ആരോപണം പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.