Latest News

ഫേസ്ബുക്ക് ഫോണ്‍ പുറത്തിറങ്ങി

ഫേസ്ബുക്ക് ഫോണ്‍ പുറത്തിറങ്ങി, ഒപ്പം ഫേയ്സ്ബുക്ക് രൂപം നല്‍കി സ്വന്തം ആന്‍ഡ്രോയിഡ് അധിഷ്ഠിത അപ്ലികേഷന്‍ സിസ്റ്റവും. ഹോം എന്നാണ് ഈ ആന്‍ഡ്രോയിഡ് അധിഷ്ഠിത അപ്ലികേഷന്‍ സിസ്റ്റത്തിന് നല്‍കിയിരിക്കുന്ന പേര്. ഫേസ്ബുക്ക് ആസ്ഥാനമായ മെലോ സ്റ്റോണില്‍ നടന്ന ചടങ്ങിലാണ് എച്ച്.ടി.സി പുറത്തിറക്കുന്ന ഫേയ്സ്ബുക്ക്ഫോണ്‍ എച്ച.ടി.സി ഫസ്റ്റ് പുറത്തിറക്കിയത്.

ഹോം എന്ന ആന്‍ഡ്രോയിഡ് അധിഷ്ഠിത അപ്ലികേഷന്‍ സിസ്റ്റം തന്നെയായിരുന്നു എല്ലാവരും കാത്തിരുന്നത്. ആന്‍ഡ്രോയിഡ് ഫോണിന്‍റെ മുഖം തന്നെ മാറ്റുന്നതെന്നാണ് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് വിശേഷിപ്പിച്ചത്. കവര്‍ ഫീഡ് എന്ന എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫീഡുകളും ലഭിക്കുന്ന സജ്ഞീകരണം ഇതില്‍ നടത്തിയിട്ടുണ്ട്.

പിക്ച്ചറോടെയുള്ള പുത്തന്‍ നോട്ടിഫിക്കേഷന്‍ നല്‍കുന്ന സംവിധാനവും ഇതില്‍ ഉണ്ട് ചാറ്റിങ്ങ് ആകര്‍ഷകമാക്കുവാന്‍ പുതിയ ചാറ്റ് ഹെഡ്സും ഉള്‍കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ പുതിയ ഫോണ്‍ നിര്‍മ്മിക്കുകയാണെന്നും ഇത് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമായി കാണേണ്ടതില്ലെന്നാണ് സക്കര്‍ബര്‍ഗ്ഗ് പറയുന്നത്.

4.3 ഇഞ്ച് ഡിസ്പ്ലേ, 16 ജിബി സ്റ്റോറേജ്, അഞ്ച് മെഗാ പിക്സല്‍ ക്യാമറ, ഒരു ജിബി റാം, കസ്റ്റമൈസ്ഡ് ആന്‍ഡ്രോയ്ഡ് ഒ എസ് എന്നിവയാണ് എച്ച്.ടി.സി ഫസ്റ്റിന്‍റെ അടിസ്ഥാന സവിശേഷതകള്‍. ഉപയോക്താവിന്റെ ഫേസ്ബുക്ക് ഹോംപേജായിരിക്കും ഈ ഫോണിന്റെ ഹോം സ്ക്രീന്‍ എന്നതാണ് ആകര്‍ഷകമായ മറ്റൊരു പ്രത്യേകത. വില 100 ഡോളറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില. ഏപ്രില്‍ 12 മുതല്‍ ഇത് അമേരിക്ക അടക്കമുള്ള വിപണിയില്‍ ലഭ്യമാകും.
(Asianet)



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.