Latest News

രചനാ മത്സ­ര­ങ്ങള്‍­ക്ക്­ സൃ­ഷ്­ടി­കള്‍ ക്ഷണി­ച്ചു­

ഉദു­മ: പാ­ലക്കു­ന്നില്‍­ ഏപ്രില്‍ 29, 30 തീയ­തി­ക­ളില്‍ സം­ഘടി­പ്പി­ക്കു­ന്ന ജനാ­ധി­പത്യ മഹിളാ അസോസി­യേ­ഷന്‍ ജില്ലാ സമ്മേ­ളനത്തോ­ട­നു­ബ­ന്ധിച്ച് വിവിധ വിഷ­യ­ങ്ങളെ ആസ്പ­ദ­മാക്കി രചനാ മത്സ­ര­ങ്ങള്‍ നടത്തു­ന്നു.­
കഥ, കവി­ത, ലേഖ­നം, തെരുവ് നാട­കം, എന്നി­ മേഖ­ല­ക­ളില്‍ ഹയര്‍ സെക്ക­ണ്ടറി, കോളേ­ജ്, ജന­റല്‍ വിഭാ­ഗ­ങ്ങ­ളി­ലാണ് മത്സ­രം.­ ലേഖന മത്സരം­ വി­ഷയം­: ഹയര്‍ സെക്ക­ണ്ടറി- 'മല­യാള സാഹി­ത്യ­ത്തിലെ സ്ത്രീ കഥാ­പാ­ത്ര­ങ്ങള്‍'­ കോളേജ്- 'സിനി­മ, സീരി­യല്‍- സ്ത്രീ ഒരു വിമര്‍ശ­നാ­ത്മക വില­യി­രു­ത്തല്‍'­ ജന­റല്‍ - 'സമൂ­ഹ­ത്തിന്റെ കണ്ണും, സ്ത്രീയുടെ ജീവി­ത­വും'­.
തെരുവ് നാടകം സ്‌ക്രിപ്റ്റ്- 'സ്ത്രീ ചരി­ത്രവും, വര്‍ത്ത­മാ­ന­വും '­(30­-40 മിനുട്ട് ദൈര്‍ഘ്യം).­ കഥ, ലേഖനം 10 പേജില്‍ കവി­യാതെ കട­ലാ­സിന്റെ ഒരു പുറത്ത് മാത്രം എഴു­ത­ണം. കവിത 30 വരിക­ളില്‍ കവി­യാന്‍ പാടു­ള്ള­ത­ല്ല. സൃഷ്ടി­കള്‍ ഏപ്രില്‍ 22ന് മുമ്പായി സെക്ര­ട്ടറി, എഐ­ഡി­ഡ­ബ്ല്യുഎ,­ ജില്ലാ കമ്മിറ്റി, എ കെ ജി മന്ദി­രം, വിദ്യാ­ന­ഗര്‍, കാസര്‍­­കോ­ട്­-671121.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.