Latest News

ആട് ഗ്രാമം പദ്ധതി സബ്‌സിഡി മന്ത്രി വിത­രണം ചെയ്തു


കാസര്‍കോട്: കുടും­ബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ ആട് ഗ്രാമം സബ്‌സിഡി വിത­ര­ണവും ബഡ്‌സ് ഉപ­ജീ­വന പദ്ധതി സഹായ വിത­ര­ണവും പഞ്ചാ­യത്ത് സാമൂ­ഹ്യ­നീതിവകുപ്പ് മന്ത്രി എം.­കെ.­മു­നീര്‍ നിര്‍വ­ഹി­ച്ചു.
ചെങ്കള സി.­എ­ച്ച്.­മു­ഹ­മ്മ­ദ്‌കോയ സ്മാര­ക­ഹാ­ളില്‍ നടന്ന ചട­ങ്ങില്‍ എന്‍.­എ.­നെ­ല്ലി­ക്കുന്ന് എംഎല്‍എ അദ്ധ്യ­ക്ഷത വഹി­ച്ചു.­പി.­ബി.­അ­ബ്ദുള്‍റസാഖ് എംഎല്‍എ കാസര്‍കോട് നഗ­ര­സഭാ ചെയര്‍മാന്‍ ടി,­ഇ.­അ­ബ്ദു­ളള കാസര്‍കോട് ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡണ്ട് അഡ്വ.­മും­താസ് ഷുക്കൂര്‍,­ചെ­ങ്കള ഗ്രാമ­പ­ഞ്ചാ­യത്ത് പ്രസി­ഡണ്ട് മുഹ­മ്മ­ദ്കുഞ്ഞി ചായിന്റ­ടി,­എം.­സി.­ഖ­മ­റു­ദ്ദീന്‍,­എന്‍.­എ.­ഖാ­ലി­ദ്,­ഹ­സീനാ താജു­ദ്ദീന്‍ തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ത്തു.
പിലി­ക്കോട് ഗ്രാമ­പ­ഞ്ചാ­യ­ത്തില്‍ നട­പ്പാ­ക്കുന്ന ആട്ഗ്രാമം പദ്ധ­തി­ സബ്‌സിഡി പഞ്ചാ­യത്ത് പ്രസി­ഡണ്ട് എ.­വി.­ര­മ­ണി­ ഏറ്റു­വാ­ങ്ങി.വെസ്റ്റ് എളേരി പഞ്ചാ­യ­ത്തി­നു­ളള സബ്‌സിഡിയും ചട­ങ്ങില്‍ വിത­രണം ചെയ്തു.
പുല്ലൂര്‍­-­പെ­രി­യ,­എണ്‍മ­കജെ ബഡ്‌സ്‌കൂ­ളു­ക­ളില്‍ തൊഴില്‍ പരി­ശീ­ലന കേന്ദ്രം ആരം­ഭി­ക്കു­ന്ന­ 18.70 ലക്ഷം രൂപ­യുടെ സബ്‌സിഡി ഗ്രാമ­പ­ഞ്ചാ­യത്ത് പ്രസി­ഡ­ണ്ടു­മാ­രായ സി.­കെ.­അ­ര­വി­ന്ദാ­ക്ഷന്‍,കെ.­എ­സ്.­സോ­മ­ശേ­ഖര എന്നി­വര്‍ സ്വീക­രി­ച്ചു. കുടും­ബ­ശ്രീ­യുടെ ഊര്‍ജശ്രീ കലാ­ജാഥ ടീം അംഗ­ങ്ങ­ളേയും മീന­യുടെ ലോകം റേഡിയോ ക്വിസ് പ്രോഗ്രാം വിജ­യി­ക്കു­ളള സമ്മാ­ന­ദാ­നവും മന്ത്രി നിര്‍വ­ഹി­ച്ചു. തൃക്ക­രി­പ്പൂര്‍ ഗ്രാമ­പ­ഞ്ചാ­യത്ത് പ്രസി­ഡണ്ട് എജിസി ബഷീര്‍ സംസാ­രി­ച്ചു. കുടും­ബശ്രീ ജില്ലാ­മി­ഷന്‍ കോ-­ഓര്‍ഡി­നേ­റ്റര്‍ സി.­എ.­അ­ബ്ദുള്‍ മജീദ് സ്വാഗ­തവും ചെങ്കള ഗ്രാമ­പ­ഞ്ചാ­യത്ത് സിഡി­എസ് മെമ്പര്‍ സെക്ര­ട്ടറി സമീര്‍ നന്ദിയും പറ­ഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.