Latest News

ചാക്ക് രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ മാറ്റി


കൊച്ചി: മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി വി.എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

രാധാകൃഷ്ണന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ ജാമ്യാപേക്ഷ തള്ളണമെന്നും സി.ബി.ഐ കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ ഉള്‍പ്പെടെ രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നും സി.ബി.ഐ കണ്ടെടുത്തിരുന്നു. ജാമ്യം നല്‍കുന്നതിന് തടസമായി ഇക്കാര്യവും സി.ബി.ഐ ഉന്നയിച്ചിട്ടുണ്ട്. അതിനിടെ രാധാകൃഷ്ണന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 19 വരെ നീട്ടി.

Key Words: The Central Bureau of Investigation, CBI, arrested , businessman , V.M Radhakrishnan , company secretary , Malabar Cements Limited, V Saseendran , CBI team , SP Nandakumar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.