മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയ്ക്കു 91.43 ശതമാനം വിജയം. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസുകാര്‍ 1286. സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയതും ജില്ലയിലാണ്. എന്നിട്ടും വിജയശതമാനം തൊണ്ണൂറു കടന്നു.
76414 വിദ്യാര്‍ഥികളാണു ഇത്തവണ മലപ്പുറത്തു പരീക്ഷയെഴുതിയത്. ഇവരില്‍ 35138 പേര്‍ പെണ്‍കുട്ടികളും 34724 പേര്‍ ആണ്‍കുട്ടികളുമാണ്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 69862 പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്.
കഴിഞ്ഞവര്‍ഷം 92.11 ശതമാനമായിരുന്നു വിജയം. 2001 ല്‍ 33.34 ശതമാനം മാത്രമായിരുന്നു ജില്ലയിലെഎസ് എസ്എല്‍സി വിജയം. ഇതില്‍ നിന്നു മാറിയാണ് ഇപ്പോള്‍ 91.43 ശതമാനം വരെയെത്തിയിരിക്കുന്നത്. 2011 ല്‍ 88.52 ഉം 2010 ല്‍ 86.91 ശതമാനവുമായിരുന്നു വിജയം. പരീക്ഷക്കിരുന്ന 523 കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടിയതോടെ മൊറയൂര്‍ വിഎച്ച്എംഎച്ച്എസ്എസ് ചരിത്രമെഴുതിയിരിക്കുകയാണ്.
45 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ നിന്ന് എ പ്ലസ് ലഭിച്ചു. 2009 ലും ഈ സ്‌കൂള്‍ നൂറു ശതമാനം നേട്ടം കൈവരിച്ചിരുന്നു. കൂടുതല്‍ പേരെ പരീക്ഷക്കിരുത്തി കൂടുതല്‍ പേരെ ജയിപ്പിക്കാനും ജില്ലയിലെ സ്‌കൂളു—കള്‍ക്കായി.
പിപിടിഎംഎച്ച്എസ്എസ് കൊട്ടൂക്കരയില്‍ പരീക്ഷ എഴുതിയ 1188 പേരില്‍ 1175 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 13 പേര്‍ക്കു മാത്രമാണ് ഇവിടെ ഉപരി പഠനത്തിന് യോഗ്യത നേടാന്‍ കഴിയാതെ പോയത്.
പിപിടിഎംവൈഎച്ച്എസ്എസ് ചേറുരില്‍ 1093 പേര്‍ പരീക്ഷയെഴുതി. 1064 പേര്‍ വിജയിച്ചു. പികെഎംഎംഎച്ച്എസ്എസ് എടരിക്കോടില്‍ പരീക്ഷയെഴുതിയ 1538 ല്‍ 1518 പേരും ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞ തവണ നൂറു ശതമാനം വിജയം നേടിയ എടക്കര ഗവണ്‍മെന്റ് സ്‌കൂളില്‍ രണ്ടു പേര്‍ യോഗ്യത നേടാതായതോടെ ഇത്തവണ നൂറു ശതമാനം ആവര്‍ത്തിക്കാനായില്ല. ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആണ് കൂടുതല്‍ നൂറു ശതമാനം വിജയം നേടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment