![]() |
| എസ്.വി മുഹമ്മദലി |
കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിജയ തീരം പരിപാടിയുടെ തുടര്‍ച്ചയായാണ് ഒരു ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ഈ വര്‍ഷവും വിപുലമായ രീതിയില്‍ വിജയ തീരം13 സംഘടിപ്പിക്കുന്നതെന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത വിഷന്‍ കണ്‍വീനര്‍ അറിയിച്ചു.
സമൂഹത്തിലെ നാനാ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തി നടക്കുന്ന വിവിധ സെഷനുകള്‍ക്ക് മുഖ്യ നേതൃത്വം വഹിക്കുന്നത് പ്രമുഖ മന:ശാസ്ത്രജ്ഞ വിദഗ്ദനും ട്രയ്‌നിംഗ് അദ്ധ്യാപകനുമായ മുന്‍ എസ്.കെ.എസ്.എസ്.എഫ് ജന.സെക്രട്ടറി എസ്.വി മുഹമ്മദലി ആണ്.

വിവിധ ഏരിയകളിലായി നടക്കുന്ന വിത്യസ്ത ക്യാമ്പുകളിലും പരിശീലന പഠന ശിബിരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കും. സ്റ്റുഡന്‍സ് ഗൈഡന്‍സ്, ടീച്ചേഴ്‌സ് ട്രൈനിംഗ്, ഫാമിലി കൗണ്‍സിലിംഗ്, ലീഡേഴ്‌സ് മീറ്റ്, ബിസിനസ് ടീം ട്രൈനിംഗ്, സ്ട്രസ്സ് മാനേജ്‌മെന്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ക്യാമ്പുകള്‍ ഉള്‍പ്പെടുത്തിയാണ് വിജയ തീരം 2013 ഒരുക്കിയിരിക്കുന്നത്.
സമസ്ത കേരള സുന്നി ജമാഅത്തിനു പുറമെ സമസ്ത വിഷന്‍, ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്, ട്രന്റ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് 26ന് രാത്രി 8.മണിക്ക് മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ തുടക്കമാവും. ഇതിനു മുന്നോടിയായി ക്ഷണിക്കപ്പെട്ട മെമ്പര്‍മാര്‍ക്കുള്ള ലീഡര്‍ഷിപ്പ് ട്രൈനിംഗ് ക്യാമ്പ് വെള്ളിയാഴ്ച 1.30 മുതല്‍ മനാമ സമസ്താലയത്തില്‍ നടക്കും.
തുടര്‍ന്ന് സ്‌നേഹ കുടുംബം സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ പാക്കിസ്താന്‍ ക്ലബ്ബില്‍ നടക്കുന്ന പബ്ലിക്ക്പരിപാടിയില്‍ ബഹ്‌റൈനിലെ എല്ലാ മേഖലകളിലുമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സംബന്ധിക്കണമെന്ന് സമസ്ത വിഷന്‍ കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 39907313 ല്‍ ബന്ധപ്പെടുക.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment