കാസര്‍കോട് : പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട് വാടക വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്റെ അഞ്ചാമത് കാസര്‍കോട് ജില്ലാ സമ്മേളനം സമാപിച്ചു. പുതിയ ബസ് സ്റ്റാന്റ് സമീപത്ത് ( പി ബി ഗ്രൗണ്ട്) നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ പി അഹമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മമ്മുഹാജി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മുന്‍ ജില്ലാ പ്രസിഡണ്ടുമാരെ സംസ്ഥാന ട്രഷറര്‍ പി ശംസുദ്ദിന്‍ ആദരിച്ചു.
തുടര്‍ന്ന് വാടക സാധനങ്ങളുടെ വിതരണവും പൊതുസമൂഹവും എന്ന വിഷയത്തില്‍ സെമിനാര്‍ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് വാടക സാധനങ്ങളുടെ വിതരണവും പൊതുസമൂഹവും എന്ന വിഷയത്തില്‍ സെമിനാര്‍ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment