Latest News

അധ്യാപകന്‍ ഡസ്റ്റര്‍ കൊണ്ടു അടിച്ചു; വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കോല്‍ക്കത്ത: അധ്യാപകന്‍ ഡസ്റ്റര്‍ കൊണ്ടു ഉപദ്രവിച്ചതില്‍ മനംനൊന്ത വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ ജബല്‍പുരി ജില്ലയിലാണ് സംഭവം. ഫനീന്ദ്ര ദേവ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. അധ്യാപകന്‍ വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ക്ലാസ് റൂമിലെ ഡസ്‌ക് ഒടിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളാണ് വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിച്ചത്. ഡസ്‌ക് ഒടിച്ചതിനാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ ശിക്ഷിച്ചതെന്നു സഹപാഠികള്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ ഹെഡ്മാസ്റ്റര്‍ സ്‌കൂളില്‍ വിളിച്ചു വരുത്തി ഡസ്‌ക് ഒടിച്ചതിനുള്ള നഷ്ടപരിഹാരമായി 5000 രൂപാ അവശ്യപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും മാറ്റണമെന്നും ഹെഡ്മാസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ സംഭവങ്ങളെ തുടര്‍ന്നു വിദ്യാര്‍ഥി കടുത്ത മാനസിക സമര്‍ദത്തിലായിരുന്നത്രെ. പിന്നീട് സ്‌കൂളിലേക്ക് പോകാനും തയ്യാറായില്ല.

വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കാല്‍ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ അധ്യാപകനും ഹെഡ്മാസ്റ്ററും ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവും ശക്തമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.